India - 2025
ഷിക്കാഗോ രൂപതയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍ 15-01-2019 - Tuesday
കൊച്ചി: ഷിക്കാഗോ രൂപതയുടെ സ്ഥാപനത്തിനു മുന്‍പുള്ള ഇടവക കമ്യൂണിറ്റിയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നല്കിയാണ് പ്രകാശനം ചെയ്തത്.
ചിക്കാഗോയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയും അംഗങ്ങളുടെ സഹായവും ത്യാഗവുമാണ് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് , ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
