News - 2025

നാം കർത്താവിനോടു ചേർന്നു നിന്നാൽ മഹത്തായവ സംഭവിക്കും: ലെയോ പാപ്പ

പ്രവാചകശബ്ദം 23-09-2025 - Tuesday

വത്തിക്കാന്‍ സിറ്റി: നാം കർത്താവിനോടു ചേർന്നു നിന്നാൽ നമ്മുടെ ദാരിദ്ര്യത്തിലും മഹത്തായവ സംഭവിക്കുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ദിവസം 'എക്സി'ല്‍ കുറിച്ച കുറിപ്പിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. നമ്മുടെ പ്രവൃത്തി കർത്താവിന്റെ കരങ്ങളിലാണ്. നാം വെറും ചെറുതും അപര്യാപ്തവുമായ ഉപകരണമാണെന്നും നാം നമ്മെത്തന്നെ അവനിൽ ഏൽപ്പിച്ചാൽ, നാം അവനിൽ ഐക്യപ്പെട്ടാൽ, ദാരിദ്ര്യത്തിലും വലിയ കാര്യങ്ങൾ സംഭവിക്കുമെന്ന് പാപ്പ കുറിച്ചു.

“നമ്മുടെ പ്രവൃത്തി കർത്താവിൻറെ കരങ്ങളിലാണ്, നാം കേവലം ചെറുതും അപര്യാപ്തവുമായ ഉപകരണങ്ങളാണ്. സുവിശേഷം പറയുന്നതുപോലെ, "പ്രയോജനമില്ലാത്ത ദാസന്മാർ" മാത്രമാണ് (ലൂക്ക 17:10). എന്നിരുന്നാലും, നാം നമ്മെത്തന്നെ അവന് ഭരമേല്പിക്കുകയും, അവനുമായി ഐക്യത്തിലായിരിക്കുകയും ചെയ്താൽ, കൃത്യമായും നമ്മുടെ ദാരിദ്ര്യത്തിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നു.”- പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സഹിതം 9 ഭാഷകളിലായാണ് പാപ്പയുടെ 'എക്സ്' സന്ദേശം ലഭ്യമാക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »