India - 2025
മാരാമണ്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍: ഇന്ന് മാര്‍ത്തോമ്മ വനിതാ സംഗമം
സ്വന്തം ലേഖകന്‍ 09-02-2019 - Saturday
മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി കണക്കാക്കപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കുവാനിരിക്കെ മാര്‍ത്തോമ്മാ സഭയിലെ വനിതകളുടെ കൂട്ടായ്മയായ സേവികാസംഘത്തിന്റെ ശതാബ്ദി സമാപനത്തോടനുബന്ധിച്ച് ലോക മാര്‍ത്തോമ്മാ വനിതാ സംഗമം ഇന്നു മാരാമണ്‍ മണല്‍പ്പുറത്തു നടക്കും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കും.
അഖിലലോക സഭാ കൗണ്‍സില്‍ മോഡറേറ്റര്‍ ഡോ. ആഗ്‌നസ് റെജിന മ്യൂറല്‍ ഓബം, അമേരിക്കയിലെ സെന്റര്‍ ഫോര്‍ മെന്റല്‍ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആന്‍ മാത്യൂസ് യൂനസ് എന്നിവര്‍ സംഗമത്തില്‍ വിശിഷ്ടാതിഥികളായിരിക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ലക്ഷം വനിതകളെയാണ് സമ്മേളനത്തിലേക്കു പ്രതീക്ഷിക്കുന്നത്.
