Faith And Reason - 2025
കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കണ്ടേ?: ജോസഫ് അന്നംകുട്ടിയുടെ മറുപടി വൈറല്‍
സ്വന്തം ലേഖകന്‍ 27-03-2019 - Wednesday
കൊച്ചി: കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കുവാന്‍ ഇറങ്ങിയ യുവതിയുടെ, വായടപ്പിച്ച് പ്രശസ്ത റേഡിയോ ജോക്കിയായ ജോസഫ് അന്നംകുട്ടി. 'സെമിനാരിയില്‍ നിന്ന ആളായത് കൊണ്ട് ചോദിക്കുകയാണ്, കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കണ്ടേ' എന്ന ചോദ്യത്തിനാണ് ജോസഫ് ലളിതവും എന്നാല്‍ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. രണ്ടാമതൊരു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോയെന്ന ചോദ്യമാണ് ജോസഫ് തിരിച്ചു ചോദിച്ചത്. 'ഇല്ല' എന്ന വാക്കില്‍ യുവതി തോറ്റു പിന്‍മാറുകയായിരിന്നു. ചോദ്യമുന്നയിച്ച വേദി ഏതാണെന്ന് വ്യക്തമല്ലെങ്കിലും ജോസഫ് മറുപടി നല്‍കിയ സമയത്ത് വന്‍ ആരവമാണ് ഉയര്‍ന്നത്.
ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് വിശുദ്ധജീവിതം നയിക്കുന്ന കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തെ പിന്തുണച്ചുകൊണ്ടുള്ള ജോസഫിന്റെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. വിവിധ പേജുകളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ഇതിന് മുന്‍പും ക്രിസ്തീയമായ തന്റെ കാഴ്ചപ്പാട് തുറന്ന്‍ പ്രകടിപ്പിച്ചിരിന്നു.
Posted by Pravachaka Sabdam on