News - 2025
ക്രിസ്തുമതം സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ദൈവനിഷേധികളായ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം
സ്വന്തം ലേഖകന്‍ 10-05-2019 - Friday
ക്രൈസ്തവ വിശ്വാസം സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം മധ്യ ചൈനയിലെ ഒരു പ്രവിശ്യയിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ക്രൈസ്തവരുടേയും മറ്റു ന്യൂനപക്ഷങ്ങളുടെയും നേരെ കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന അടിച്ചമർത്തൽ തുടരുന്നതിന്റെ സൂചനയായാണ് മത നിരൂപകർ ഇതിനെ നോക്കി കാണുന്നത്. ഹെനാൻ പ്രവിശ്യയിലെ ഹെബി എന്ന നഗരത്തിലാണ് "ചൈനയുടെ സുരക്ഷയുടെ മേൽ ക്രൈസ്തവ മതത്തിന്റെ ബൃഹത്തായ ദ്രോഹം" എന്ന വിഷയത്തിലൂന്നി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കായി സെമിനാർ നടന്നതെന്ന് ചൈന എയ്ഡ് സംഘടന റിപ്പോർട്ട് ചെയ്തു. ചൈനയിൽ മത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയാണ് ചൈന എയ്ഡ്. കമ്മ്യൂണിസ്റ്റ് ഭരണത്തെ ക്ഷയിപ്പിക്കാനായുളള വിദേശ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ക്രൈസ്തവ വിശ്വാസം ഉൾപ്പെടെയുള്ള മതവിശ്വാസങ്ങളെ യാതൊരു
We're on the ground in #Canada! Thank you for inviting #UnPlanned to your #MarchForLife. Check out the video...it's looking up for #humanrights.
— UnplannedMovie (@UnplannedMovie) May 9, 2019
If you're in Ottawa now, RT your #UnPlanned moment! pic.twitter.com/ejIsKx7LE6
തെളിവുകളുടെയും അടിസ്ഥാനമില്ലാതെ കമ്മ്യൂണിസ്റ്റ് സർക്കാർ കാണുന്നതെന്ന് ചൈന എയ്ഡ് സംഘടന പറയുന്നു. അതിനാൽ തന്നെ അവർ മതങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയും, ഏതെങ്കിലും മത വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ സർക്കാർ വിലക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികളുടെ എണ്ണം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങളായുള്ളവരേക്കാൾ വർധിച്ചതിനാൽ ചൈനയിലെ ഏക പാർട്ടി സമ്പ്രദായത്തിന് അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് അവർ ഭയപ്പെടുന്നതായി ചൈനയിലെ ഒരു കത്തോലിക്കാ വിശ്വാസി പ്രസ്തുത സെമിനാറിനെ പറ്റി പറഞ്ഞു. ക്രിസ്ത്യൻ പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് വലിയ തോതിൽ ചൈനയിലെ ക്രൈസ്തവ സമൂഹം വളരുകയാണ്. 2030 ഓടുകൂടി ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറും.
