News - 2025
റോമിനെ ഇളക്കിമറിച്ച് മാർച്ച് ഫോർ ലൈഫ് റാലിയിൽ പതിനായിരങ്ങൾ
സ്വന്തം ലേഖകന്‍ 20-05-2019 - Monday
റോം: ഇറ്റലിയിലെ റോമിനെ ഇളക്കിമറിച്ച് നടന്ന മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഇറ്റലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജന പങ്കാളിത്തമുള്ള പ്രോലൈഫ് റാലി ആയാണ് ഇത്തവണത്തെ റാലിയെ ഏവരും വിലയിരുത്തിയത്. അമേരിക്കൻ കർദ്ദിനാൾ റെയ്മണ്ട് ലിയോ ബുര്‍ക്കെ, ഡച്ച് കർദ്ദിനാളായ വില്യം എജിക്ക്, ആർച്ച് ബിഷപ്പ് ലൂയിജി നെഗ്രി തുടങ്ങിയ കത്തോലിക്കാ സഭയിലെ പ്രമുഖർ പ്രോലൈഫ് റാലിക്ക് നേതൃത്വം നൽകാനായി എത്തിയിരുന്നു. എണ്ണത്തിനെക്കാൾ ഉപരിയായി തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ധാർമികവും, ഭരണപരവുമായ ഒരു പോരാട്ടത്തിലാണെന്ന അവബോധം ആളുകളിൽ വർഷം തോറും വർദ്ധിക്കുന്നതിനാണ് പ്രസക്തിയെന്ന് മാർച്ച് ഫോർ ലൈഫ് റാലിയുടെ അധ്യക്ഷയായ വെർജീനിയ കോഡാ ന്യൂൺസിയാന്റെ പറഞ്ഞു.
Nonostante il maltempo la #MarciaPerLaVita prosegue con il suo percorso imboccando Via dei Fori Imperiali #PerLaVita2019 #ProVita #MarchForLife #No194 #NoAborto #NoEutanasia #RomeForLife #ProLife pic.twitter.com/xnaOrfK3FY
— Marcia per la Vita (@marciaperlavita) May 18, 2019
