Purgatory to Heaven. - April 2026

വിശുദ്ധ കുര്‍ബാന- ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്കു നയിക്കുന്ന കോണിപ്പടികള്‍

സ്വന്തം ലേഖകന്‍ 14-04-2023 - Friday

"അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും" (യോഹന്നാന്‍ 1:51).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-14

റോമിന് പുറത്ത്, സാന്താ മരിയ സ്കാലാ കൊയെലി എന്ന് പേരായ ഒരു ദേവാലയം ഉണ്ട്. ഇതിനടുത്തുള്ള വിശുദ്ധ വിന്‍സെന്റിന്റേയും, അനസ്താസിയൂസിന്റെയും ഒരു ആശ്രമത്തില്‍ വിശുദ്ധ ബെര്‍ണാര്‍ഡ് താമസിക്കുകയുണ്ടായി. ഒരു ദിവസം വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി.

അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയുടെ ശക്തിയാല്‍ മോചിതരാക്കപ്പെട്ട ആത്മാക്കളേയും കൊണ്ട് മാലാഖമാര്‍ നീണ്ട കോണിപ്പടി വഴി സ്വര്‍ഗ്ഗത്തിലേക്ക് കയറിപോവുന്നു. ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കാന്‍ ഏറെ സഹായകരമായ ദിവ്യബലിയുടെ പ്രാധാന്യത്തെ പറ്റി ഈ ദര്‍ശനം സൂചിപ്പിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി, വിശുദ്ധ ബെര്‍ണാര്‍ഡ് ദിവ്യബലി അര്‍പ്പിച്ച ദേവാലയത്തിലെ അള്‍ത്താരയുടെ മുകളിലായി, ഈ ദര്‍ശനം ഒരു പെയിന്റിംഗ് ആയി ചിത്രീകരിച്ചിട്ടുണ്ട്.

വിചിന്തനം:

വിശുദ്ധ കുര്‍ബ്ബാന ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ഒരു കോണിപ്പടിയാണ്. ആത്മാക്കളുടെ രക്ഷയ്ക്കായി ആദരവോടെ വിശുദ്ധ കുര്‍ബാന കാഴ്ച വെക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »