India - 2026

ചെട്ടിക്കാട് തിരുനാള്‍; വെടിക്കെട്ട് ഒഴിവാക്കി വീട് നിര്‍മ്മിച്ചു നല്കും.

സ്വന്തം ലേഖകന്‍ 14-04-2016 - Thursday

പറവൂര്‍: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മെയ് 10 നു നടക്കുന്ന ഊട്ടുതിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് ഒഴിവാക്കി. ഇതിന് വേണ്ടി വരുന്ന തുക ഉപയോഗിച്ച് പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് തിരുന്നാള്‍ കമ്മറ്റി അറിയിച്ചു.

മെയ് 9 നു വീടിന്‍റെ തറകല്ലിടും. നാലു മാസം കൊണ്ട് വീട് പണി പൂര്‍ത്തിയാകും. വെടിക്കെട്ട് ഒഴിവാക്കി തുക കാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള കമ്മറ്റിയുടെ തീരുമാനം മാതൃകാപരമാണെന്ന് റെക്ടര്‍ ഫാ.ജോഷി മുട്ടിക്കല്‍ പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate