Purgatory to Heaven. - April 2026

നാമര്‍പ്പിക്കുന്ന ഓരോ വിശുദ്ധ കുര്‍ബാനയ്ക്കും നന്ദി പ്രകാശിപ്പിക്കുന്ന ആത്മാക്കള്‍

സ്വന്തം ലേഖകന്‍ 15-04-2025 - Tuesday

“ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങള്‍ അനുഭവിക്കുന്ന ആനന്ദത്തിനു, നിങ്ങളുടെ പേരില്‍ ദൈവത്തിനു എങ്ങിനെ നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയും” (1 തെസലോനിക്കാ 3:9).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:ഏപ്രില്‍-15

ഒരു ദിവസം, ശുദ്ധീകരണസ്ഥലത്ത് നിന്നും സ്വര്‍ഗ്ഗത്തിലേക്ക് പോകാനായി കാത്തിരിക്കുന്ന ആത്മാക്കളെ ഞാന്‍ യാദൃശ്ചികമായി കണ്ടുമുട്ടി. ഇന്ന് രാവിലെ ഞാന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍, അവരെ സ്മരിച്ചതിനു നന്ദി പറയുവാന്‍ വേണ്ടി വന്നവരായിരിന്നു അവര്‍. ഇതില്‍ നിന്ന്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ജീവിച്ചിരിക്കുന്നതിലുമധികമായി, മരിച്ചവരുടെ ആത്മാക്കള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനും പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുവാനും ആഗ്രഹിക്കുന്നു.

(പീട്രേല്‍സിനായിലെ വിശുദ്ധ പിയോ).

വിചിന്തനം:

അടുത്ത പ്രാവശ്യം നീ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമ്പോള്‍ തിരുശരീര രക്തങ്ങളെ വാഴ്ത്തുന്ന സമയത്ത്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »