Purgatory to Heaven. - May 2026

ശുദ്ധീകരണസ്ഥലത്തു നിന്ന്‍ നല്‍കപ്പെടുന്ന അറിവ്.

സ്വന്തം ലേഖകന്‍ 12-05-2023 - Friday

“ഹൃദയ നൈര്‍മല്ല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയും ചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും” (സുഭാഷിതങ്ങള്‍ 22:11).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-12

ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് മനസ്സിലാകുവനുള്ള മനുഷ്യ മനസ്സിന്റെ കഴിവ് പരിമിതമാണ്. അതിനാൽ തന്നെ ഈ ഭൂമിയിലെ ജീവിത കാലത്ത് നാം എത്ര തന്നെ പഠിച്ചാലും അത് ഒരിക്കലും പൂർണ്ണമാകുന്നില്ല.

“ദൈവത്തിന്റെ അസാമാന്യമായ ശുദ്ധിയെക്കുറിച്ചുള്ള ബോധപൂര്‍വമായ ഒരറിവ് ശുദ്ധീകരണസ്ഥലത്ത് നല്‍കപ്പെടുന്നു. ദൈവീക ശുദ്ധിക്ക് അറിവുള്ളത് പോലെ ഓരോ ആത്മാവും ഇതിനെകുറിച്ചറിയുവാന്‍ സ്വയം പഠിക്കുന്നു”

(വിശുദ്ധ ജെര്‍ട്രൂഡ്‌).

വിചിന്തനം:

വിശുദ്ധ ജെര്‍ട്രൂഡിനൊപ്പം പ്രാര്‍ത്ഥിക്കുക: “ഓ, എന്റെ ദൈവമേ, നിന്റെ നിത്യമായ ശുദ്ധിയുമായി ബന്ധപ്പെടുവാന്‍ എന്റെ ആത്മാവിനെ അനുവദിക്കുക.”

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »