Purgatory to Heaven. - May 2026
ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും എന്നെ തടയുവാന്‍ കഴിയുകയില്ല; വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ നിന്നും.
സ്വന്തം ലേഖകന്‍ 16-05-2022 - Monday
“അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളും നീ അവിടെ നിന്ന് പുറത്ത് വരികയില്ലെന്ന് സത്യമായി ഞാന്‍ നിന്നോടു പറയുന്നു” (മത്തായി 5:26).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-16
"ഇന്നത്തെ പ്രാര്‍ത്ഥനക്ക് ശേഷം സെമിത്തേരിയിലേക്കൊരു പ്രദിക്ഷിണമുണ്ട്. പക്ഷേ എനിക്ക് പോകുവാന്‍ സാധിക്കുകയില്ല. കാരണം ഇന്നെനിക്ക് കവാടത്തില്‍ ജോലിയുണ്ട്. എന്നാല്‍ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും എന്നെ തടയുവാന്‍ കഴിയുകയില്ല. സെമിത്തേരിയില്‍ നിന്നും പ്രദിക്ഷണം ദേവാലയത്തിലേക്ക് തിരിച്ചുവന്നപ്പോള്‍, നിരവധി ആത്മാക്കളുടെ സാന്നിധ്യം എന്റെ ആത്മാവിനു അനുഭവപ്പെട്ടു. ദൈവത്തിന്റെ മഹത്തായ നീതി എനിക്ക് ബോധ്യമായി. എപ്രകാരമാണ് ഓരോരുത്തരുടേയും കടങ്ങള്‍ അവസാന ചില്ലിക്കാശ് വരെ കൊടുത്ത് തീര്‍ക്കുന്നത്”
(വിശുദ്ധ ഫൗസ്റ്റീന, ഡയറി- 1375).
വിചിന്തനം:
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അവരുടെ സൂക്ഷ്മദൃഷ്ടി നിങ്ങളില്‍ പതിപ്പിച്ചിരിക്കുകയാണ്. നിങ്ങള്‍ മുഖാന്തിരമാണ് അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരുടെ മോചനത്തിനായി നിങ്ങളുടെ ദൃഷ്ടി ക്രൂശിതരൂപത്തില്‍ പതിപ്പിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















