Events - 2025

രണ്ടാം ശനിയാഴ്ച കൺവെൻഷൻ ഇന്ന്: കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷ

ബാബു ജോസഫ് 10-10-2020 - Saturday

പരിശുദ്ധ ദൈവ മാതാവിനോടുള്ള ജപമാല ഭക്തിയിൽ, മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇന്നു നടക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ, ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജ് സ്പിരിച്വൽ ഡയറക്ടർ കാനൻ ജോൺ യുഡ്രിസ്‌, അമേരിക്കയിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ ജോർജ് പട്ടേരിൽ, സെഹിയോൻ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ കോ ഓർഡിനേറ്ററുമായ ബ്രദർ. ജോൺസൺ ജോസഫ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും. http://www.sehionuk.org/LIVE ‍ എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

പരിശുദ്ധ ദൈവമാതാവിനോടുള്ള യഥാർത്ഥ ഭക്തിയും സ്നേഹവും വഴി യേശുവുമായി ഐക്യപ്പെടുകയെന്ന സന്ദേശമേകിക്കൊണ്ട് കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ നടക്കും. ഉച്ചയ്‌ക്ക് 12 മുതൽ 1.15 വരെ https://youtu.be/V-XFIIoTN5A എന്ന ലിങ്കിൽ പ്രീ ടീൻസിനും ഉച്ചകഴിഞ്ഞ് 2.15 മുതൽ 3.40 വരെ http://www.sehionuk.org/LIVE ‍ എന്ന ലിങ്ക് വഴി ടീനേജുകാർക്കും ഈ ശുശ്രൂഷയിൽ പങ്കുചേരാം.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ‍

>> ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬


Related Articles »