India - 2026

റവ.ഡോ.ജോസ് കോയിക്കല്‍ തിരുഹൃദയ പ്രവിശ്യയുടെ പ്രോവിന്‍ഷ്യല്‍

പ്രവാചക ശബ്ദം 14-12-2020 - Monday

ബംഗളൂരു: സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്‌കോ(എസ്ഡിബി) സന്ന്യാസ സമൂഹത്തിന്റെ കേരളവും കര്‍ണാടകയുമുള്‍പ്പെടുന്ന ബംഗളൂരു തിരുഹൃദയ പ്രവിശ്യയുടെ പ്രോവിന്‍ഷ്യലായി റവ.ഡോ.ജോസ് കോയിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വൈസ് പ്രൊവിന്‍ഷ്യലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകന്‍, അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജ് റെക്ടര്‍, സോഷ്യല്‍സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ മൂഴൂര്‍ കോയിക്കല്‍ തോമസ് അന്നമ്മ ദമ്പതികളുടെ മകനാണ്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »