India - 2026

ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയ്ക്കു കനത്തവില നല്‍കേണ്ടി വരും: കത്തോലിക്ക കോണ്‍ഗ്രസ്

പ്രവാചക ശബ്ദം 07-02-2021 - Sunday

കൊച്ചി: ക്രൈസ്തവ പാരമ്പര്യത്തെയും ക്രൈസ്തവ മൂല്യങ്ങളെയും ആക്ഷേപിച്ചു ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയ്ക്കു കോണ്‍ഗ്രസ് കനത്തവില നല്‍കേണ്ടിവരുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. രാഷ്ട്രീയ നേതാക്കള്‍ കൈയടി നേടാന്‍ ക്രൈസ്തവ വിഭാഗത്തെ ആക്ഷേപിക്കുന്നതും വേദനിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റുമാരായ പ്രഫ. ജോയ് മുപ്രപ്പള്ളി, ജോസ് മേനാച്ചേരി, സെലിന്‍ സിജോ, കെ.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »