India - 2026

വലിയ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു

പ്രവാചക ശബ്ദം 14-02-2021 - Sunday

ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന്റെ ഷഷ്ഠി -പൂർത്തിയുടെ സ്മരണയ്ക്കായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു. രൂപതാ ഫാമിലി അപ്പസ്തോലേറ്റ്, രൂപതാ മരിയൻ പ്രോലൈഫ് മൂവ്മെന്റ് , കുടുംബ സമ്മേളന കേന്ദ്ര സമിതി, രൂപതാ കാത്തലിക് കപ്പിൾസ് മൂവ്മെന്റ് എന്നിവയുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ ഔദ്യോഗിക ഓഫീസ് രൂപതാ മന്ദിരത്തിലായിരിക്കും പ്രവർത്തിക്കുക.

നാലാമത്തെ കുട്ടി മുതൽ മാമ്മോദീസ വേളയിൽ സ്വർണ്ണ പതക്കം സമ്മാനിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വലിയ കുടുംബങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുക, വലിയ കുടുംബങ്ങളിലെ മക്കളുടെ വിദ്യാഭ്യാസത്തിനായി സഹായം നൽകുക, വലിയ കുടുംബങ്ങളുടെ സംരക്ഷണം, മക്കളില്ലാത്ത ദമ്പതിമാരുടെ പ്രശ്നങ്ങളിൽ ഇടപ്പെടുക കൂടാതെ മനുഷ്യ ജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവനെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ഈ ട്രസ്റ്റിന് ഉള്ളത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »