India - 2026

അരുവിത്തുറയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി

പ്രവാചക ശബ്ദം 23-04-2021 - Friday

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറന്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വൈകുന്നേരം പുറത്തുനമസ്‌കാരത്തിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറന്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സ്‌കറിയ മേനാംപറന്പില്‍, ഫാ. പ്രിന്‍സ് വള്ളോംപുരയിടത്തില്‍, ഫാ. മാത്യു മുതുപ്ലാക്കല്‍, ബര്‍സാര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇന്നു 23ന് രാവിലെ 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടര്‍ന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4.30നുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു പ്രദക്ഷിണം. 24നു പ്രധാന തിരുനാള്‍ ദിനം. 10.30നു തിരുനാള്‍ റാസ, 12നു പകല്‍ പ്രദക്ഷിണം. ഏപ്രില്‍ 25 ഇടവകക്കാരുടെ തിരുനാള്‍. വൈകുന്നേരം ഏഴിനു തിരുസ്വരൂപ പുനഃപ്രതിഷ്ഠ. 23നും 24നും 25നും രാവിലെ മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടാകും. മറ്റ് ദിവസങ്ങളില്‍ രാവിലെ 5.30നും 6.30നും 7.30നും 8.30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, നൊവേന. പ്രദക്ഷിണത്തിനും നിയന്ത്രണമുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളും തിരി, എണ്ണ, നേര്‍ച്ച രൂപങ്ങളും നേര്‍ച്ചയായി സ്വീകരിക്കുന്നതല്ല. മേയ് മൂന്നിനു തിരുനാള്‍ സമാപിക്കും. പള്ളിക്കുള്ളില്‍ 75 പേര്‍ക്കും കോന്പൗണ്ടില്‍ 150 പേര്‍ക്കുമാണ് ഒരേ സമയം പ്രവേശനം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »