Meditation. - June 2025
കുടുംബ ബന്ധങ്ങളെ നിലനിര്‍ത്താന്‍ വിശുദ്ധ കുര്‍ബാന വഹിക്കുന്ന പങ്ക്
സ്വന്തം ലേഖകന്‍ 05-06-2016 - Sunday
''സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്‍മാരും'' (ലൂക്കാ 22:14).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 7
"വിശുദ്ധകുര്‍ബ്ബാനയില്‍ പരിപൂര്‍ണ്ണമായി പങ്കെടുക്കുന്ന ഒരു പുരോഹിതന്‍- അദ്ദേഹം മാര്‍പാപ്പായോ, ഒരു മെത്രാനോ, ഒരു ഗ്രാമീണ ഇടവക വികാരിയോ അല്ലെങ്കില്‍ ഒരു അല്‍മായ വിശ്വാസിയോ ആണെങ്കിലും, ഈ കൂദാശയുടെ വിസ്മയങ്ങളില്‍ മതിമറന്നാഹ്‌ളാദിക്കുവാന്‍ കഴിയണം. കാല്‍വരിയിലെ ക്രിസ്തുവിന്റെ ബലിദാനത്തിന്റെ രഹസ്യാത്മകമായ പുതുക്കലാണ് വിശുദ്ധ കുര്‍ബാന. മനുഷ്യ നിര്‍മ്മിതമായ അപ്പവും വീഞ്ഞും "കര്‍ത്താവിന്റെ ശരീരവും രക്തവും'' ആയിത്തീരുന്ന അത്ഭുത പ്രക്രിയയാണിത്; ആത്മീയഭക്ഷണമായ വിശുദ്ധ കുര്‍ബാനയിലൂടെ ദൈവകൃപ നമ്മിലേക്ക് വിനിമയം ചെയ്യപ്പെടുന്നു.
വി. അഗസ്തിന്‍, വിശുദ്ധ കുര്‍ബ്ബാനയെ വിശേഷിപ്പിച്ചത് ഇപ്രകാരമായിരിന്നു, "വിശുദ്ധ കുര്‍ബാന ഭക്തിയുടെ കൂദാശയുടെയും ഐക്യത്തിന്റെ ചിഹ്നവും കാരുണ്യത്തിന്റെ ഒരു ചങ്ങലയുമാണ്". വിശുദ്ധ കുര്‍ബ്ബാന ഒരു കുടുംബസംഗമമാണ്, ക്രൈസ്തവ മഹാകുടുംബത്തിന്റെ ഒരു കൂട്ടായ്മ. യഹൂദജനതയുടെ ഒരു വിശേഷ കുടുംബ കൂട്ടായ്മയുടെ സമയമായ പെസഹാ അത്താഴമാണ് ഈ മഹാകൂദാശ സ്ഥാപിക്കുവാന്‍ യേശു തിരഞ്ഞെടുത്തത്. മൂന്ന്‍ വര്‍ഷമായി തന്റെ കൂടെ ജീവിച്ച പന്ത്രണ്ട് ശിഷ്യന്മാരടങ്ങിയതായിരുന്നു പെസഹ തിരുനാളില്‍ ഒത്തുകൂടിയ അവന്റെ കുടുംബം. ഇന്ന്‍ ഓരോ കുടുംബത്തെയും ഒത്തു ചേര്‍ക്കുന്നതും, അതിലെ അംഗങ്ങളെ ഐക്യപ്പെടുത്തുന്നതും വിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ നിറഞ്ഞ സാന്നിധ്യമാണ്".
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബെലോ ഹോറിയോന്തെ, 1.7.1980).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
