Daily Saints.

0: അഗസ്റ്റ് 9 : വി. എഡിത്ത് സ്റ്റൈന്‍ (1891-1942)

കടപ്പാട് : അനുദിന വിശുദ്ധർ 08-08-2015 - Saturday

എഡിത്ത് സ്റ്റൈന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുരിശിന്‍റെ സിസ്റ്റര്‍ ബെനഡീക്ത 1891 ഒക്ടോബര്‍ രണ്ടിനു ബ്രെസ്ലാവില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ചു. അവള്‍ക്ക് രണ്ടുവയസ്സായപ്പോള്‍ പിതാവു മരിച്ചു. ബാല്യകാലവും സ്കൂള്‍ വിദ്യാഭ്യാസവും ബെസ്ലാവില്‍ ചിലവഴിച്ചു. ചെറുപ്പം മുതലേ പഠനത്തില്‍ അവള്‍ വളരെ സമര്‍ത്ഥയായിരുന്നു. 1910-ല്‍ ബ്രെസ്ലാവിലുള്ള യുണിവേഴ്സിറ്റിയില്‍ ഫിലോസഫി പഠിക്കാനായി അവള്‍ പ്രവേശിച്ചു രണ്ടു വര്‍ഷത്തിനു ശേഷം ഉപരിപഠനത്തിനായി ഗോട്ടിങ്ങാ എന്ന സ്ഥലത്തേക്ക് മാറി. ഇവിടെ വച്ചാണ് അവള്‍ ലോക പ്രശസ്ത തത്വചിന്തകനായ എഡ്മണ്ട് ഹൂസറലിനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്‍റെ കീഴിലാണ് അവള്‍ പഠനവും ഗവേഷണവും നടത്തിയത്. 1961-ല്‍ ഹുസറന്‍ ഫ്രീബുര്‍ഗിലേക്ക് സ്ഥലം മാറിപോയപ്പോള്‍ എഡിത്ത് സ്റ്റൈനിനേയും തന്‍റെ അസിസ്റ്റന്‍റായി നിയമിച്ചു. അവളുടെ വിശ്വാസം ഏതാണ്ട് നഷ്ടപെട്ടിരുന്ന ഒരു കാലമായിരുന്നു അത്. സത്യത്തിനു'വേണ്ടിയുള്ള അടങ്ങാത്ത ദാഹം അവളുടെ ഹൃദയത്തില്‍ എന്നും നിലനിന്നിരുന്നു.

1921-ല്‍ അവധിക്കാലം ചിലവിടുന്നതിനായി എഡിത്ത് സ്റ്റൈന്‍ തന്‍റെ സുഹൃത്തുക്കളായ മര്‍ത്തിയൂസ് ദമ്പതികളുടെ വീട്ടില്‍ ചെന്നു. പ്രസ്തുത ദമ്പതികള്‍ അവധിക്ക് പുറപ്പെടുന്നതിനു മുമ്പായി തങ്ങളുടെ ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള അനുവാദം എഡിത്ത് സ്റ്റൈനിനു കൊടുക്കുകയുണ്ടായി. പിന്നീട് അവിടെ സംഭവിച്ചതിനെപ്പറ്റി അവള്‍ തന്നെ ഇപ്രകാരം രേഖപ്പെടുത്തുന്നു: "പ്രത്യേകമായിട്ടൊന്നും ശ്രദ്ധിക്കാതെ കയ്യില്‍കിട്ടിയ ആദ്യപുസ്തകം ഞാനെടുത്തു: അതൊരു തടിച്ച പുസ്തകമായിരുന്നു. ആവിലായിലെ അമ്മത്രേസ്യ എഴുതിയ സ്വന്തം ആത്മകഥയായിരുന്നു അത്; ഞാനത് വായിക്കാനാരംഭിച്ചു. ഇടക്ക് നിര്‍ത്താതെ അവസാനം വരെ വായിച്ചു. വായന തീര്‍ന്നു പുസ്തകം മടക്കികൊണ്ട്‌ ഞാന്‍ എന്നോടുതന്നെ പറഞ്ഞു "ഇതാണ് സത്യം".

പിറ്റേദിവസം പട്ടണത്തില്‍ചെന്ന് ഒരു കാത്തോലിക്കാ വേദപുസ്തകവും കുര്‍ബ്ബാന പുസ്തകവും വാങ്ങി. സൂക്ഷ്മമായി രണ്ടും പഠിച്ചതിനുശേഷം അടുത്തുള്ള ഇടവക വികാരിയെ സമീപിച്ച് തനിക്കുടന്‍ ജ്ഞാനസ്നാനം വേണമെന്നവള്‍ ആവശ്യപ്പെട്ടു. ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് മുന്‍പ് വേണ്ടവിധം ഒരുങ്ങേണ്ടതാണെന്ന് വികാരി അവളെ അറിയിച്ചു. 1922-ലെ പുതുവത്സരദിനം അവള്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അധികം വൈകാതെ സന്യാസജീവിതം ആശ്ലേഷിക്കുവാന്‍ അവള്‍ ആഗ്രഹിച്ചുവെങ്കിലും പലരുടെയും പ്രേരണമൂലം തല്‍ക്കാലത്തേക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഉന്നത വിദ്യാഭ്യാസമുള്ള അത്മായ പ്രവര്‍ത്തകയെന്ന നിലയില്‍ വളരെയേറെ പ്രവര്‍ത്തിക്കാമെന്ന് സുഹൃത്തുക്കള്‍ അവളെ ഉപദേശിച്ചു. പിന്നീടുള്ള പത്ത് വര്‍ഷത്തോളം വളരെ വിശാലവും ഫലപ്രദവുമായ രീതിയില്‍ അവള്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുകയുണ്ടായി. യുറോപ്പിലെ വിവിധ പട്ടണങ്ങള്‍ സന്ദര്‍ശിച്ച് സെമിനാറുകളും പ്രസംഗങ്ങളും നടത്തി. സ്ത്രീകളുടെ ഉന്നമനത്തിനായി അവള്‍ വളരെയേറെ അധ്വാനിച്ചു.

933-ല്‍ കോളോനിലുള്ള കര്‍മ്മെലെ മഠത്തില്‍ അവള്‍ പ്രവേശിച്ചു. അതേവര്‍ഷം തന്നെയാണ് ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ഭരണകൂടം യഹൂദന്മാരെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം അവര്‍ കൊളോനില്‍ താമസിച്ചു. യഹൂദന്‍മാര്‍ക്കെതിരായുള്ള നിയമം പ്രാബല്യത്തില്‍ വന്നതോടെ എഡിത്ത് സ്റ്റൈയിനെ സ്വിറ്റ്സര്‍ലണ്ടിലേക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചു. വിസ കിട്ടാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഹോളണ്ടിലേക്ക് അവളെ സഭാധികാരികള്‍ അയച്ചു. എന്നാല്‍ അവിടെയും ഹിറ്റ്‌ലറുടെ നീണ്ടകൈകള്‍ അവളെ പിന്തുടരുന്നുണ്ടായിരുന്നു. സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള വിസ വന്നപ്പോഴേക്കും മറ്റ് യഹൂദരോടൊപ്പം എഡിത്ത് സ്റ്റൈയിനും അറസ്റ്റ് ചെയ്യപ്പെട്ടു. പ്രസിദ്ധ തടങ്കല്‍ പാളയമായ ഔഷ്വിക്സിലേക്കുള്ള ട്രെയിനില്‍ യാത്ര തുടങ്ങിയിരുന്നു. 1942 ഒഗാസ്റ്റ് 2-നാണ് എഡിത്ത് സ്റ്റൈയിനിനെയും അഭയം തേടി വന്ന അവളുടെ സഹോദരിയേയും ഹിറ്റ്‌ലറിന്‍റെ രഹസ്യപോലീസുകാര്‍ അറസ്റ്റ് ചെയ്തത്. ഏഴാം ദിവസം അവളും മറ്റുള്ളവരോടൊപ്പം ഗ്യാസ് ചേമ്പറിലേക്കയക്കപ്പെട്ടു. 1942 ഒഗാസ്റ്റ് 9-ന് എഡിത്ത് സ്റ്റൈയിന്‍ മരിച്ചതായി ഹോളണ്ടിലെ ആഭ്യന്തരമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഒരു കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിനുവേണ്ടി മരിച്ച ഒരു രക്തസാക്ഷിണിയായിട്ടാണ് സഭ അവളെ കാണുന്നത്. 1987-ൽ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എഡിത്ത് സ്റ്റൈയിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1988 ഒക്ടോബർ 11 ന് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എഡിത്ത് സ്റ്റൈയിനെ വിശുദ്ധയായി നാമകരണം ചെയ്തു.

ഇതര വിശുദ്ധർ:

St. Amedeus

St. AmorSt. Autor

St. Bandaridus

St. Candida Maria of Jesus

St. Domitian of Chalons

St. Firmus & Rusticus

St. Julian

St. Maurilius

St. Nathy

St. Numidicus

St. Phelim

St. Romanus Ostiarius


Related Articles »