Charity

തകർന്ന മൂന്നു ജീവിതങ്ങൾ: ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സഹായിക്കുമോ?

പ്രവാചകശബ്ദം 18-07-2021 - Sunday

കണ്ണൂര്‍ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ വർഗീസ് എന്ന പാപ്പൻ ചേട്ടന്‍ ഒരു ചെങ്കല്ല് തൊഴിലാളിയായിരിന്നു. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വരെ. ഇന്ന് അതികഠിനമായ വേദനകള്‍ സഹിച്ചു ജീവിതത്തോട് പടപൊരുതുന്ന ഒരു സാധു മനുഷ്യനാണ് അദ്ദേഹം. ഭാര്യയും പ്ലസ് ടു കഴിഞ്ഞ മകനും ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പാപ്പൻ ചേട്ടൻ. എന്നാല്‍ കാന്സര്‍ എന്ന മഹാമാരി നട്ടെല്ലിലും രക്തത്തിലും പടര്‍ന്ന് കടുത്ത വേദനകളിലൂടെയാണ് ഈ സഹോദരന്‍ കടന്നുപോകുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഒക്ടോബര്‍ ചെങ്കല്‍ ക്വാറിയില്‍ നിന്നുണ്ടായ തലകറക്കമായിരിന്നു ആദ്യ ലക്ഷണം. എന്നാല്‍ ആദ്യ നാളുകളില്‍, കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി വയ്യാതെയാണെങ്കിലും ജോലിക്ക് പോകുന്നത് അദ്ദേഹം തുടര്‍ന്നു. പക്ഷേ അതിന് അധികം ദൈര്‍ഖ്യമുണ്ടായിരിന്നില്ല. ഒട്ടും വയ്യാത്ത അവസ്ഥ. ഹീമോഗ്ലോബിന്റെ കുറവാണെന്നാണ് ആദ്യം കണ്ടെത്തിയത്. നിരവധി തവണ രക്തം സ്വീകരിച്ചെങ്കിലും അസ്വസ്ഥതകള്‍ വിട്ടൊഴിഞ്ഞിരിന്നില്ല. ശരീരം ചൊറിഞ്ഞു തടിക്കുന്നു, ക്ഷീണവും തളര്‍ച്ചയും തുടങ്ങീ വിവിധങ്ങളായ അസ്വസ്ഥതകള്‍ ഈ സഹോദരനെ ഓരോ ദിവസവും തളര്‍ത്തി. ഇതിനിടെ വിവിധ ആശുപത്രികള്‍ കയറിയിറങ്ങി. ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. നട്ടെല്ലിന് കാന്‍സര്‍.

മലബാര്‍ കാന്സര്‍ കാന്‍സര്‍ സെന്ററില്‍ നാട്ടുകാരുടെയും സമീപവാസികളുടെയും സഹായംകൊണ്ടാണ് ചികിത്സാ ചിലവുകൾ നടന്നു പോയി കൊണ്ടിരിന്നത്. ഇതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കാന്‍സര്‍ രക്തത്തിലേക്കും പടര്‍ന്നുവെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായിരിന്നു ഈ കണ്ടെത്തല്‍. ഇപ്പോള്‍ 10 ദിവസം കൂടുമ്പോള്‍ കീമോതെറാപ്പി നടത്തിക്കൊണ്ടിരിക്കുകയാണ്. അതും അഞ്ചു ദിവസം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയ്ക്ക് സമീപം വീട് വാടകയ്ക്കു എടുക്കുവാന്‍ പലരും നിര്‍ദ്ദേശിച്ചുവെങ്കിലും ചികിത്സ ചെലവ് കൂടുമല്ലോ എന്ന ഭയത്താല്‍ ഓരോ ദിവസത്തെയും ചികിത്സ കഴിഞ്ഞു ഈ സഹോദരനും ജീവിതപങ്കാളിയും മകനും തിരിച്ചു വീട്ടിലേക്ക് മടങ്ങുകയാണ്. ഓരോ പത്തു ദിവസം കൂടുമ്പോഴുള്ള ചികിത്സയ്ക്കു പന്ത്രണ്ടായിരത്തിലേറെ രൂപയുടെ ചെലവ് വരുന്നുണ്ട്. ഒപ്പം ദൈനംദിന ചെലവുകളും മരുന്നും വേറെയും.



പ്ലസ് ടു കഴിഞ്ഞ മകന്‍ മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സിന് ചേര്‍ന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും വീട്ടിലെ ദയനീയ സാഹചര്യവും മൂലം പഠനം ഉപേക്ഷിച്ചു തിരികെ വീട്ടില്‍ എത്തി. ഇപ്പോള്‍ ഭാവിയെന്തെന്ന് അറിയാതെ ആ മകനും സങ്കടത്തിലാണ്. ഇനിയും പണി തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ ആകെ സമ്പാദ്യം. ഒരു രീതിയിലും മുന്നോട്ടു പോകുവാന്‍ ഈ കുടുംബത്തിന് ഇപ്പോള്‍ കഴിയുന്നില്ല. പാപ്പന്‍ ചേട്ടന്റെ ജീവിതപങ്കാളി മേരിയ്ക്കു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ പിടിപ്പെട്ടിരിന്നു. ഇപ്പോള്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച മേരിയ്ക്ക് ചികിത്സ ചെലവ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് യാതൊരു നിശ്ചയവുമില്ല. നിലവില്‍ കിടക്കയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ പോലും പാടുപ്പെടുന്ന ജീവിതപങ്കാളിയുടെ അവസ്ഥ ഒരു വശത്ത്, ഭാവിയെന്തെന്ന് അറിയാത്ത മകന്‍ മറുവശത്ത്. ഇതിനിടെ കടുത്ത സാമ്പത്തിക ഭാരവും.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാപ്പന്‍ ചേട്ടന്റെ കുടുംബത്തിന് കൈത്താങ്ങേകുവാന്‍ സുമനസുകളുടെ സഹായം യാചിക്കുകയാണ്. മഹാമാരിയുടെ ഞെരുക്കങ്ങളിലൂടെയാകാം നാമും കടന്നു പോകുന്നത്. എന്നിരിന്നാലും നമ്മെ കൊണ്ട് കഴിയുന്ന തുക ഈ കുടുംബത്തിന് നല്‍കുമ്പോള്‍ മൂന്നു ജീവിതങ്ങളാണ് അവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുക. അതീവ ദയനീയമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തിന് നമ്മുടെ സമ്പാദ്യത്തിന്റെ ഒരംശം പങ്കുവെയ്ക്കാമോ? പാപ്പന്‍ ചേട്ടന്റെ ഭാര്യ മേരിയുടെ അക്കൌണ്ട് വിവരങ്ങള്‍ താഴെ നല്‍കുന്നു.

A/C No: ‍ 11730100263754
IFSC : ‍ FDRL0001173
Name: ‍ MARY V T
Bank: ‍ FEDERAL BANK LTD
Branch: ‍ ULIKKAL
Mobile No: ‍ +91 97476 48425


Related Articles »