India - 2025

ബസ്സ്റ്റാൻഡിൽ മദ്യം: ചെറുത്തുതോല്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

പ്രവാചകശബ്ദം 04-09-2021 - Saturday

കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലയൻസ് ഓഫ് ടെംപറൻസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാൽ ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ എന്ന് തോന്നി പ്പോകും. മദ്യം വാങ്ങാനെത്തുന്ന മദ്യാസക്തർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ എത്തിച്ചേരുന്ന ബസ് സ്റ്റേഷനുകളിൽ പ്രവചിക്കാനാവാത്ത ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും.

പ്രശ്നസാധ്യതാ മേഖലയായി മാറുമ്പോൾ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കും. ശുചിമുറികളും കംഫർട്ട് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുവാനോ സ്ഥാപിക്കുവാനോ കെ.എസ്.ആർ.ടി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണോയെന്ന് മദ്യവിരുദ്ധ സമിതി ചോദ്യമുയര്‍ത്തി.

ഇങ്ങനെപോയാൽ ജില്ലാശുപ്രതികളോടും മെഡിക്കൽ കോളേജുകളോടുമൊപ്പവും കലക്ട്രേറ്റുകളോടുമൊപ്പവും ഈ സർക്കാർ ബ്രാണ്ടിക്കടകൾ തുടങ്ങുന്ന സാഹചര്യം ഉണ്ടാകും. ബസ് സ്റ്റേഷനുകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രിയുടെ ദിവാസ്വപ്നം മാത്രമാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ബുദ്ധിശൂന്യമായ പ്രഖ്യാപനങ്ങ ളുമായി രംഗത്തിറങ്ങുന്ന ഗതാഗതമന്ത്രിയെ വകുപ്പുമന്ത്രിമാരുടെ മേൽ കർക്കശ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന മുഖ്യമന്ത്രി താക്കീതു നല്കണമെന്നും കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറൽ കൺവീനർ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.


Related Articles »