Charity

ഷുഗര്‍ അനിയന്ത്രിതമായി ഉയരുന്നു; ഇപ്പോള്‍ സഹായിച്ചില്ലേങ്കില്‍ ഡേവീസിന്റെ വൃക്ക തകരാകും

പ്രവാചകശബ്ദം 21-10-2021 - Thursday

ഇത് ഡേവിസ്. തുടര്‍ച്ചയായ രോഗവും സാമ്പത്തിക ഞെരുക്കവും കടുത്ത പ്രഹരമേല്‍പ്പിച്ചതിന്റെ പേരില്‍ ജീവിതം പൊരുതാന്‍ ഏറെ പാടുപ്പെടുന്ന എറണാകുളം കുത്തിയതോട് സ്വദേശിയായ യുവാവ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലയളവില്‍ പുല്‍ക്കൂട് നിര്‍മ്മാണത്തിനിടെ ഷോക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആ കാര്യം കണ്ടെത്തുന്നത്, ബാലനായിരിന്നിട്ടും ഡേവീസിന്റെ ശരീരത്തിലെ ഷുഗറിന്റെ അളവ് വളരെ കൂടുതലാണ്. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഇതില്‍ കാര്യമായ കുറവ് വന്നില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, ഡേവീസിന് ടൈപ്പ് 1 ഡയബറ്റിക്കാണ്.