India - 2025
സിഎംഐ സഭയുടെ മുൻ വികാരി ജനറാളും ഇപ്പോഴത്തെ ജനറൽ കൗൺസിലറുമായ റവ. ഡോ. ജോർജ് താഞ്ചൻ അന്തരിച്ചു
സ്വന്തം ലേഖകന്‍ 05-07-2016 - Tuesday
കൊച്ചി: സിഎംഐ സഭയുടെ മുൻ വികാരി ജനറാളും നിലവിലെ ജനറൽ കൗൺസിലറുമായ റവ. ഡോ. ജോർജ് താഞ്ചൻ (59) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ കഴിഞ്ഞു ഉച്ചയ്ക്കു രണ്ടിന് തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ബഥേൽ ആശ്രമത്തിനു സമീപം സാഗർ ഭവനിൽ വെച്ചു നടക്കും. ആറു വർഷം സിഎംഐ സഭയുടെ വികാരി ജനറാളായി സേവനമനുഷ്ട്ടിച്ചിരിന്നു. നിലവില്‍ മാന്നാനം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തീർഥാടനകേന്ദ്രത്തിന്റെ ഡയറക്ടര്‍ പദവി വഹിച്ചു വരികയായിരിന്നു. ഇന്നലെ കാക്കനാട്ടുള്ള ജനറലേറ്റിൽ എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എത്തിയിരിന്നു. കാനൻലോയിൽ ഡോക്ടറേറ്റു നേടിയ റവ.ഡോ. താഞ്ചൻ ഭോപ്പാൽ സെന്റ് പോൾ പ്രൊവിൻസ് അംഗമായിരിന്നു.