Daily Saints.

0: ആഗസ്റ്റ്‌ 29 : സ്നാപക യോഹന്നാന്റെ ശിരഛേദനം

കടപ്പാട് : അനുദിന വിശുദ്ധർ 23-08-2015 - Sunday

ഗബ്രിയേല്‍ ദൈവദൂതന്റെത മംഗളസന്ദേശാനുസാരം കന്യകാമറിയത്തിന്റെര ഇളയമ്മയായ എലിസബത്തിൽനിന്ന് സ്നാനപക യോഹന്നാന്‍ ജനിച്ചു. ഈശോ നസറത്തിലും സ്നാപക യോഹന്നാന്‍ 110 കിലോമീറ്റര്‍ അകലെ മലനാടിലും വളര്ന്നു . രക്ഷകനായ ഈശോയെ സ്വീകരിക്കുന്നതിനു ജനങ്ങ്ങ്ങളെ ഒരുക്കാനായി സ്നാപകന്‍ മരുഭൂമിയില്‍ പ്രശ്ചിത്തവും തപസ്സുമായി ജീവിച്ചു.

“കര്ത്താിവിന്റെന വഴികള്‍ ഒരുക്കുക എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്ന സ്വരമാണ്” താനെന്നത്രേ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. പ്രായശ്ചിത്തത്തിന്റെ‍ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടിരിക്കേ ജോര്ദാളനില്വതച്ച് യേശുക്രിസ്തുവിനെ ജ്ഞാനസ്നാനപ്പെടുത്തുകയും തന്റെള ശിഷ്യന്മാ‍ര്ക്ക് ഈശോയെ പരിചയപ്പെടുത്തുകയും ചെയ്തു.

അങ്ങനെയിരിക്കേ ഗലീലിയെ ടെട്രാക്കായ ഹേറോദേസ് തന്റെ‍ സഹോദരന്‍ ഫിലിപ്പിന്റൊ ഭാര്യ ഹെറോദ്യയെക്കൂടി സ്വന്തം ഭാര്യയായി താമസിപ്പിച്ചു. അത് ശരിയല്ലെന്ന് ഹേറോദേസിനെ ശാസിച്ചതിനു പ്രതികാരമായി യോഹന്നാനെ കാരാഗൃഹത്തിലടച്ചു. ഹേറോദേസിന്റെഹ ജന്മദിനോത്സവത്തില്‍ ഉദ്യോഗസ്ഥ പ്രമുഖന്മാഹര്ക്കും ഗലീലിയിലെ പ്രമാണികള്ക്കുംാ അദ്ദേഹം ഒരു വിരുന്നു നല്കി‍. പ്രസ്തുത വിരുന്നില്‍ സുന്ദരമായി നൃത്തം ചെയ്ത സലോമിയോടു ഹേറോദേസ് എന്ത് ചോദിച്ചാലും നല്കാ മെന്ന് ഓരു വാഗ്ദാനം ചെയ്യുകയുണ്ടായി. അമ്മ ഹേറോദ്യയുടെ ഉപദേശപ്രകാരം സലോമി ചോദിച്ചത് സ്നാനപകന്റെ് ശിരസ്സാണ്. ഒരു പടയാളി കാരാഗൃഹത്തില്ചെ്ന്ന് സ്നാപകന്റെര തലവെട്ടി ഒരു താലത്തില്‍ വച്ച് സലോമിക്ക് കൊടുത്തു. (മാര്ക്കോ 6:17-29).

വിചിന്തനം: “കഷ്ടതകള്‍ നിന്നെ താഴ്ത്തുകയില്ല, ഉയര്ത്തുകകയേ ഉള്ളൂ. ജീവിതക്ലേശങ്ങള്‍ നമുക്ക് ഒരു പാഠമാണ്; അവ നിന്നെ നശിപ്പിക്കുകയില്ല. ഈ ലോകത്തില്‍ എത്രകണ്ട് കൂടുതല്‍ കഷ്ടപ്പെടുന്നുവോ അത്രകണ്ട് കൂടുതല്‍ ഭാവിസൗഭാഗ്യം ഉറപ്പാണ്‌. ഈ ലോകത്തില്‍ കൂടുതല്‍ സഹിച്ചാല്‍ ഭാവി ആനന്ദം കൂടുതലായിരിക്കും.” (സെവീലിലെ വി. ഇസിദോര്‍).



II. വിശുദ്ധ എവുപ്രാസ്യാമ്മ (1877-1952)

1877 ഒക്ടോബര്‍ 17-തീയതിയാണ് എവുപ്രാസ്യാമ്മ ജനിച്ചത്. ലീമയിലെ വി. റോസിന്റെ1 ബഹുമാനാര്ത്ഥം മാമോദീസായില്‍ അവള്ക്ക് റോസ എന്ന നാമം നല്കനപ്പെട്ടു. പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയാല്‍ മുദ്രിതമാക്കപ്പെട്ട ഒരു വിശുദ്ധിയുടെ പാതയിലേക്കാണ് അവളുടെ ഭക്തയായ അമ്മ അവളെ ബാല്യത്തിലെ കൈപിടിച്ചു നടത്തിയത്. ഒന്പളതാം വയസ്സില്‍ അവള്‍ തന്റെയ കന്യാത്വം തന്റെി പ്രിയനായ ദിവ്യനാഥന് പ്രതിഷ്ടിച്ചു.

പരിശുദ്ധ കന്യകയുടെ ക്ഷണപ്രകാരം അവള്‍ കര്മ്മെധലീത്താസഭയില്‍ പ്രവേശിച്ചു. 1897 മേയ് 10-ന് അവള്‍ ശിരോവസ്ത്രം സ്വീകരിച്ചു. അതോടൊപ്പം റോസ എന്ന പേര് മാറ്റി ഈശോയുടെ പരിശുദ്ധഹൃദയത്തിന്റെ. സി. എവുപ്രാസ്യ എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. 1898 ജനുവരി 10- തീയതി അവള്‍ കര്മ്മേെലീത്താ സഭാവസ്ത്രം സ്വീകരിച്ചു. അവളുടെ പ്രാര്ത്ഥ നയും പരിത്യാഗവും വഴി അവള്‍ ദൈവസ്നേഹത്തില്‍ അതുല്യയായി. അവളുടെ സഹോദരസ്നേഹം കാരണം അവള്‍ മറ്റുള്ളവരുടെ ഏറ്റവും ചെറിയ ആവശ്യങ്ങള്കൂരടി പരിഗണിച്ച് സഹായിച്ചിരുന്നു. ഓരോ ചെറിയ സഹായം ലഭിച്ചപ്പോഴും അവള്‍ ഈ വാക്കുകളില്‍ നന്ദി പറയുമായിരുന്നു, ‘മരിച്ചാലും മറക്കില്ലാട്ടോ’. ദിവ്യകാരുണ്യ സന്നിധിയില്‍ നിരന്തരം ചെലവഴിച്ചിരുന്നതുകൊണ്ട് ‘സഞ്ചരിക്കുന്ന സക്രാരി ’എന്നൊരു വിളിപ്പേരും അവള്ക്കു ണ്ട്. ശുദ്ധീകരണാല്മാക്കള്ക്ക്ന വേണ്ടി അവള്‍ പ്രാര്ത്ഥാനകളും പരിത്യാഗങ്ങളും സമര്‍പ്പിച്ചു. എപ്പോഴും ജപമാലയേന്തി നടക്കുന്ന ആ സിസ്റ്ററിനെ ‘പ്രാര്ത്ഥിപക്കുന്ന അമ്മ’ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്.

ശക്തിക്ഷയിച്ച് പരിക്ഷീണിതയായ എവുപ്രാസ്യ 1952 ആഗസ്റ്റ്‌ 29 -ന് കര്ത്താിവില്‍ നിദ്രപ്രാപിച്ചു.

ഇതര വിശുദ്ധര്‍:

St. Sabina

St. Adelphus

St. Basilla

St. Candida

St. Edwold

St. Euthymius

St. Hypatius and Andrew

St. Medericus

St. Nicaeas and Paul

Bl. Richard Herst

St. Sebbi

St. Velleicus


Related Articles »