Daily Saints.

0: ആഗസ്റ്റ്‌ 24 : വി. ബർത്തലോമ്യ ശ്ലീഹ

കടപ്പാട് : അനുദിന വിശുദ്ധർ 23-08-2015 - Sunday

സുവിശേഷകന്‍ ശ്ലീഹന്മാരുടെ പേരുകള്‍ നല്കുീമ്പോള്‍ ബർത്തലോമ്യക്ക് ആറാമത്തെ സ്ഥാനാമാണ് നല്കുപന്നത്. ഫിലിപ്പ് കഴിഞ്ഞു ബർത്തലോമ്യ വരുന്നു. പേരിന്റെ അര്ത്ഥംെ തോലോമയിയുടെ പുത്രനെന്നാണ്. അത് വി. യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ ഫിലിപ്പ് ഈശോയുടെ അടുക്കലേക്ക് ആനയിച്ച നിഷ്കളങ്കനായ നഥാനിയേലാകാം അതിനാല്‍ ഗലീലയിലെ കാന ആയിരിക്കാം ആദ്ദേഹത്തിന്റെപ ജന്മദേശം.

വേദപുസ്തകത്തില്‍ വി. ബർത്തലോമ്യ എന്ന സംജ്ഞയല്ലാതെ ഈ അപ്പസ്തോലനെപ്പറ്റി മറ്റൊരു വിവരവും കാണുന്നില്ല. അദ്ദേഹം ഇന്ത്യാ, മേസോപ്പെട്ടോമിയാ, പാര്ത്ഥാ , ലിക്കോണിയോ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇന്ത്യയിലേക്ക്‌ വി. മത്തായിയുടെ സുവിശേഷത്തിന്റെി ഒരു പ്രതി കൊണ്ടുവന്നുവെന്നും എവുസേബിയൂസു മുതലായ ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. അത് തോമാസ്ലീഹായാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അഭിപ്രയാന്തരമില്ലാതില്ല.

അവസാനം വി. ബർത്തലോമ്യ പ്രസഠഗീച്ചത് അര്മീ്നിയായിലാണ്. അവിടെ അദ്ദേഹം വീഗ്രഹാരാധകരാല്‍‌ വധിക്കപ്പെട്ടു. അല്ബനാപ്പോലീസിലെ ഗവര്ണാര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചുവെന്നു ഗ്രീക്കൂ ചരിത്രകാരന്മാര്‍ പറയുന്നു. അപരന്‍ പറയുന്നത് അദ്ദേഹത്തിന്റെഥ തോല്‍ ഉരിഞ്ഞു കളഞ്ഞിട്ടാണ് കുരിശില്‍ തറച്ചതെന്നത്രേ.

വിചിന്തനം: “ക്രിസ്തുവിനെപ്പോലെതന്നെ അപ്പസ്തോലന്മാ‍രും ദിവസത്യത്തിനു സാക്ഷ്യം നല്കാന്‍ എപ്പോഴും സന്നദ്ധരായിരുന്നു. ജനസഞ്ചയത്തിന്റെസയും ഭരണാധിപന്മാരുടേയും സമക്ഷം ആത്മവിശ്വാസത്തോടെ ദൈവവചനം പ്രസംഗിക്കുന്നതില്‍ അവര്‍ പരമാവധി ധൈര്യം പ്രകാശിപ്പിച്ചു. വിശ്വസിക്കുന്ന ഏവരുടെയും രക്ഷയ്ക്കുതകുന്ന സാക്ഷാത്തായ ദൈവിക ശക്തിതന്നെയാണ് സുവിശേഷമെന്ന് ഉറച്ചു വിസ്വസിച്ചവരാണവര്‍. ക്രിസ്തുവിന്റെവ ശാന്തതയും വിനയവും അവര്‍ അനുകരിച്ചു.” (രണ്ടാം വത്തിക്കാന്‍, മതസ്വാതന്ത്ര്യം.)

ഇതര വിശുദ്ധര്‍

St. Aurea

St. Eutychius

St. Jane Antide Thouret

St. Massa Candida

St. Nathanael

St. OuenSt. Romanus of Nepi

St. Sandratus

St. Tation

St. Yrchard


Related Articles »