India - 2026

മാർ ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

പ്രവാചകശബ്ദം 06-12-2022 - Tuesday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആർച്ച്ബിഷപ് ഹൗസിനു മുന്നിൽ അതിരൂപതാ സംരക്ഷണസമിതിയും അല്മായ മുന്നേറ്റസമിതിയും സ മരം നടത്തുന്ന സാഹചര്യത്തിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജിയിൽ ജസ്റ്റീസ് അനു ശിവരാമനാണ് ഇടക്കാല ഉത്തരവു നൽകിയത്.

ഹർജിയിൽ എതിർ കക്ഷികളായ അതിരൂപത സംരക്ഷണസമിതിക്കും അൽമായ മു ന്നേറ്റ സമിതിക്കും നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ആർച്ച്ബിഷപ് ഹൗസിലേക്കു പ്രവേശിക്കുന്നതിനു തടസം നേരിടുന്നുണ്ടെന്നും സമരക്കാരെ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »