India - 2026
മാർ ജോര്‍ജ്ജ് ആലഞ്ചേരി അന്തിമോപചാരം അർപ്പിച്ചു
പ്രവാചകശബ്ദം 04-03-2023 - Saturday
കാക്കനാട്: മാങ്കുളം വലിയ പാറകുട്ടിയിൽ വിനോദസഞ്ചാരത്തിനിടെ പുഴയിൽ മുങ്ങിമരിച്ച അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരുടെ ഭൗതീക ശരീരം സ്കൂളിലെത്തിച്ചപ്പോൾ സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അന്തിമോപചാരം അർപ്പിച്ചു പ്രാർത്ഥിച്ചു. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അനുശോചന സന്ദേശം അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ വായിച്ചു.
യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാർ സേവേറിയോസ്, ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ അന്തീമോസ്, ഏല്യാസ് മാർ അത്തനാസിയോസ്, ബെന്നി ബഹനാൻ എംപി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മഞ്ഞപ്ര ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി പെരുമായൻ, ചാൻസലർ റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, പ്രൊക്യുറേറ്റർ ഫാ. പോൾ മാടശേരി, സിഎംസി മേരിമാതാ പ്രോവിൻഷ്യൽ കൗൺസിലർമാർ, വൈദികർ, സന്യാസിനികൾ, എന്നിവരുൾപ്പടെ നിരവധി പേർ അന്തിമോപചാരമർപ്പിക്കാനെത്തിയിരിന്നു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















