India - 2026

കെസിബിസി എസ് സി എസ് ടി - ബിസി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പ്

പ്രവാചകശബ്ദം 16-03-2023 - Thursday

കോട്ടയം: കെസിബിസി എസ്‌സി എസ്ടി - ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സഭാനവീകരണം 2022-2025 എന്ന വിഷയത്തെ ആസ്പദമാക്കി 18, 19 തീയതികളില്‍ തിരുവനന്തപുരം റിന്യൂവല്‍ സെന്ററില്‍ ക്യാമ്പ് നടത്തും. 18നു രാവിലെ 10ന് കെസിബിസി പ്രസിഡന്റ് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. എസ് സി - എസ്ടി - ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും.

കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. സഭാ നവീകരണം, സിനഡാനന്തരാഹ്വാനം, ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സഭയിലും സമൂഹത്തിലും പരിഹാരമാര്‍ഗങ്ങള്‍, ദളിത് ശാക്തീകരണ നയരേഖ എന്നി വിഷയങ്ങളെ ആസ്പദമാക്കി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, പിഒസി ജനറല്‍ എഡിറ്റര്‍ ഫാ. ജേക്കബ് പ്രസാദ്, ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ഷിബു ജോസഫ്, സിബിസിഐ മുന്‍ കമ്മീഷന്‍ സെക്രട്ടറി ദേവസഹായ് രാജ്, ഫാ. ജെറി എന്നിവര്‍ ക്ലാസ് നയിക്കും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »