India - 2026

മാർ ജോസഫ് പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ

പ്രവാചകശബ്ദം 20-03-2023 - Monday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് കാലം ചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ സംസ്കാരം ബുധനാഴ്ച സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ 6.30ന് ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിലെത്തിക്കും.

ഏഴിന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ആരംഭിക്കും. നാളെ 9.30ന് ഭൗതികശരീരം ചങ്ങനാശേരി അതിരൂപതാ മന്ദിരത്തിൽനിന്നും വിലാപ യാത്രയായി സെൻട്രൽ ജംഗ്ഷൻ വഴി മാർക്കറ്റ് ചുറ്റി മെത്രാപ്പോലീത്തൻ പള്ളിയിലെ ത്തിക്കും. 11 മുതൽ പകലും അന്നു രാത്രിയും ബുധൻ രാവിലെ ഒമ്പതുവരെയും മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതുദർശനം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »