India - 2025
സീറോ മലബാര്‍ മതബോധന കമ്മീഷന് ശില്പശാല ഇന്നു മുതല്‍
സ്വന്തം ലേഖകന്‍ 30-07-2016 - Saturday
കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതകളിലെ പേരന്റിംഗ് റിസോഴ്സ് ടീം അംഗങ്ങള്‍ക്കായി പരിശീലന ശില്പശാല ഇന്ന് (ശനി) കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. രാവിലെ ഒമ്പതിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മതബോധന കമ്മീഷന് അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിക്കും.
റവ.ഡോ. പോള്‍ കരേടന്, വിപിന്‍ വി. റോള്‍ഡന്റ്, സോണി തോമസ് ഓലിക്കന്‍, ഭാഗ്യമേരി ബി. മാനുവല്‍, അലീന ജെയിംസ്, നയന മാത്യു എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.നാളെ രാവിലെ 11.30ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള റിസോഴ്സ് ടീം അംഗങ്ങള്‍ ശില്പശാലയില് പങ്കെടുക്കുമെന്നു മതബോധന കമ്മീഷന് സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക