India - 2025

ബഥാനിയയില്‍ അഖണ്ഡ ജപമാല സമര്‍പ്പണം 21 മുതല്‍

സ്വന്തം ലേഖകന്‍ 18-07-2016 - Monday

പുല്ലൂരാംമ്പാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നൂറ്റൊന്നു ദിനരാത്രങ്ങള്‍ നീണ്ടു നില്ക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും വ്യാഴാഴ്ച്ച തുടക്കമാകും. 21-നു രാവിലെ 10.30നു താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭമാകും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന ദിവ്യകാരുണ്യ ആരാധനയില്‍ ആയിരങ്ങള്‍ സംബന്ധിക്കും. തുടര്‍ന്നു ജപമാലയത്നത്തിന് തുടക്കമാകും. 101 ദിവസത്തെ അഖണ്ഡ ജപമാല ഒക്ടോബര്‍ 29നു സമാപിക്കും. 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ദിവ്യബലിയും ഉണ്ടായിരിക്കും. കൗണ്‍സലിങ്ങിനും കുമ്പസാരത്തിനും പ്രത്യേക സൌകര്യമുണ്ടാകും.

More Archives >>

Page 1 of 12