India - 2025

ആഴമായ വിശ്വാസവും പ്രാര്‍ത്ഥനയും ഭക്തിയും പുലര്‍ത്തുന്ന അമേരിക്കന്‍ മലയാളികള്‍ നല്‍കുന്നത് പുത്തന്‍ ഉണര്‍വ്വ്: കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍

സ്വന്തം ലേഖകന്‍ 15-07-2016 - Friday

ആലുവ: കുടുംബബന്ധങ്ങളും അയല്‍പ്പക്കബന്ധങ്ങളും വിശ്വാസവും പ്രാര്‍ത്ഥനയും ഭക്തിയും പുലര്‍ത്തുന്ന മലയാളികള്‍ ഈ മൂല്യങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ സന്നിവേശിപ്പിക്കുന്നതിലൂടെ വലിയ സേവനമാണു ചെയ്യുന്നതെന്ന്‍ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍. ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തിയ കര്‍ദിനാള്‍ വൈദിക വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ അമേരിക്കന്‍ സംസ്‌കാരത്തെ അതീവ സമ്പന്നമാക്കുന്ന പുളിമാവുപോലെയാണെന്നു കര്‍ദിനാള്‍ കൂട്ടിചേര്‍ത്തു.

"ആഗോള ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളൊന്നും ബോംബോ കത്തിയോ വിദേശ ഇടപെടലുകളോ മറ്റെന്തങ്കിലുമോ കൊണ്ടു പരിഹരിക്കാനാകില്ല. മനുഷ്യന്‍ ഇന്നു പ്രശ്‌നപരിഹാരത്തിനായി ദൈവത്തിലേക്കു തിരിയുന്ന കാഴ്ച എല്ലായിടത്തും പ്രകടമാണ്". കര്‍ദിനാള്‍ ഡോളന്‍ അഭിപ്രായപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സെമിനാരി റെക്ടര്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, വൈസ് റെക്ടര്‍ റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 11