India - 2025

പ്രശസ്ത ദൈവശാസ്ത്രജ്ഞനും ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ തിമോത്തി എം. ഡോളന്‍ കേരളത്തില്‍ എത്തി

സ്വന്തം ലേഖകന്‍ 13-07-2016 - Wednesday

കൊച്ചി: കത്തോലിക്ക സഭയിലെ പ്രശസ്ത ദൈവശാസ്ത്രജ്ഞനും ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍ കേരളത്തിലെത്തി. മൂന്നു ദിവസത്തെ കേരളസഭാ സന്ദര്‍ശനത്തിനെത്തിയ കര്‍ദ്ദിനാള്‍ കൊച്ചിയിലും തിരുവനന്തപുരത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ കര്‍ദ്ദിനാള്‍ ഡോളനു ഇന്നു സ്വീകരണം നല്‍കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ അവിടെ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം വല്ലാര്‍പാടം ബസലിക്കയിലും സന്ദര്‍ശനം നടത്തും.

സീറോ മലങ്കരസഭയുടെ നേതൃത്വത്തില്‍ നാളെ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടത്തുന്ന മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണമാണു കര്‍ദ്ദിനാള്‍ ഡോളന്‍ പങ്കെടുക്കുന്ന പ്രധാന പരിപാടി. നാളെ വൈകിട്ട് നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിലും വെള്ളിയാഴ്ച നടക്കുന്ന പ്രധാന ആഘോഷങ്ങളിലും കര്‍ദിനാള്‍ പങ്കെടുക്കും. 15-ന് വൈകിട്ട് ഏഴിന് അദ്ദേഹത്തിന് പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ പ്രത്യേക സ്വീകരണം നല്‍കും.

2009- മുതല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. അമേരിക്കയിലെ ലോസാഞ്ചലസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രൂപതയായ യൂയോര്‍ക്കില്‍ 25 ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. കര്‍ദിനാള്‍ ഡോളന്‍ 2012 മുതല്‍ 2013 വരെ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായിരുന്നു. റോമിലെ വിവിധ പൊന്തിഫിക്കല്‍ കൗണ്‍സിലുകളില്‍ അംഗം കൂടിയാണ് തിമോത്തി എം. ഡോളന്‍. വരുന്ന ഞായറാഴ്ച കര്‍ദിനാള്‍ മടങ്ങും.

More Archives >>

Page 1 of 11