India

ഭീകരതയ്ക്കെതിരെ എല്ലാ മതങ്ങളും ബോധവല്‍ക്കരണം നടത്തണ‍മെന്ന്‍ ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം

സ്വന്തം ലേഖകന്‍ 10-07-2016 - Sunday

കൊച്ചി: ഭീകരതയ്‌ക്കെതിരെ എല്ലാ മതങ്ങളും ബോധവല്‍ക്കരണം നടത്തണമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. "ഭീകരതയ്ക്ക് ഒരു മതത്തെയോ സമൂഹത്തെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിച്ചുകൊണ്ടുമാത്രമേ നടപ്പിലാക്കാവൂ. എല്ലാ മതങ്ങളിലും തീവ്രമത വിഭാഗത്തെ അനുകൂലിച്ച് അവരുടേതായ നിഷിദ്ധ താത്പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരുണ്ട്. ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു". സൂസപാക്യം പറഞ്ഞു.