Arts

ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കായി വത്തിക്കാന്‍ ചത്വരം വര്‍ണ്ണാഭമാക്കിയത് നെതർലൻഡില്‍ നിന്നെത്തിച്ച 35,000 പുഷ്പങ്ങൾ

പ്രവാചകശബ്ദം 10-04-2023 - Monday

വത്തിക്കാന്‍ സിറ്റി: ഇന്നലെ ഈസ്റ്റർ ഞായറാഴ്ച വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങളില്‍ ശ്രദ്ധേയമായി അലങ്കാരം. ചടങ്ങുകൾക്ക് മുന്നോടിയായി നെതർലാൻഡിൽ നിന്നും കൊണ്ടുവന്ന 35000 പുഷ്പങ്ങൾ കൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരം മനോഹരമായി അലങ്കരിച്ചിരുന്നു. ഇത് മുപ്പത്തിയെട്ടാമത്തെ വർഷമാണ് നെതർലാൻഡിലെ പുഷ്പങ്ങൾ ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിന് മനോഹാരിത പകരുന്നത്. വര്‍ണ്ണാഭമായ പൂക്കള്‍ ഇത്തവണയും ചത്വരത്തെ വേറിട്ടതാക്കി. കോവിഡ് കാലയളവില്‍ മാത്രമാണ് ഈ പതിവ് തെറ്റിയത്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ 'ഉർബി എത് ഒർബി' ആശിർവാദം സ്വീകരിക്കാൻ ഒരു ലക്ഷത്തോളം ആളുകളാണ് പത്രോസിന്റെ ചത്വരത്തില്‍ തടിച്ചു കൂടിയത്.

300 വൈദികരും, 15 മെത്രാന്മാരും, 31 കർദ്ദിനാളുമാരും ഈസ്റ്റർ ദിനത്തിലെ ബലിയിൽ സഹകാർമികരായി. എഴുന്നേറ്റു നിൽക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബുദ്ധിമുട്ട് നേരിട്ടത് മൂലം കർദ്ദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയാണ് അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ദിനമാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, മനോഹരവുമായ ദിനവുമെന്ന് പാപ്പ തന്റെ ഉർബി എത് ഒർബി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കർത്താവ് ജീവനിലേക്കുള്ള ഒരു പാത പണിതതിനാൽ സഭയും, ലോകവും ആഹ്ലാദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം നൽകി.

ബ്രോങ്കൈറ്റിസ് ബാധിതനായി മൂന്നുദിവസം റോമിലെ ആശുപത്രിയിൽ കഴിഞ്ഞ ഫ്രാൻസിസ് പാപ്പ ഏപ്രിൽ ഒന്നാം തീയതിയാണ് മടങ്ങിയെത്തുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കാതെ വിശുദ്ധ വാരത്തിലെ ഏതാണ്ട് എല്ലാ തിരുകർമ്മങ്ങളിലും പാപ്പ പങ്കെടുത്തിരുന്നു. കൊളോസിയത്തിലെ കുരിശിന്റെ വഴി മാത്രമാണ് മാർപാപ്പ ഒഴിവാക്കിയത്. ഈസ്റ്റര്‍ വിശുദ്ധ കുർബാനക്കിടയിൽ സാധാരണയായി ഫ്രാൻസിസ് മാർപാപ്പ സന്ദേശം നൽകാറുണ്ടായിരുന്നുവെങ്കിലും, ഇന്നലെ സന്ദേശം നൽകിയില്ല, പകരം ഏതാനും നിമിഷം മൗനമായി പ്രാർത്ഥിക്കുകയാണ് ചെയ്തത്.

Tag: Easter sunday St. Peter’s Basilica was decorated with an array of over 35,000 flowers and plants from the Netherlands, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 55