India - 2026

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല: ലെയ്റ്റി കൗൺസിൽ

പ്രവാചകശബ്ദം 27-04-2023 - Thursday

കൊച്ചി: വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മെത്രാന്മാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കക്ഷി-രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നു സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി.സെ ബാസ്റ്റ്യൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ മുമ്പിൽ പങ്കുവച്ചത് രാഷ്ട്രീയമല്ലെന്നും സഭാപരവും ജനകീയവു മായ വിഷയങ്ങളാണെന്നും സഭാപിതാക്കന്മാർ തന്നെ പ്രസ്താവനകളിലൂടെ ഇതി നോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ രാഷ്ട്രീയമായും വരാൻ പോകുന്ന തെരഞ്ഞെടുപ്പുമായും ഈ കൂടിക്കാഴ്ചയെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അറിവും പഠന വും ബോധ്യങ്ങളുമുള്ള വിശ്വാസിസമൂഹത്തിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടുകളുമുണ്ട്. കാർഷിക, തീരദേശ, സാമൂഹ്യ വിഷയങ്ങൾ സഭാംഗങ്ങൾ മാത്ര മല്ല, പൊതുസമൂഹമൊന്നാകെ നേരിടുന്ന ജനകീയ പ്രശ്നങ്ങളാണ്. ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സഭാപിതാക്കന്മാർ ഒറ്റക്കെട്ടായി ശ്രമിച്ചതു ക്രൈസ്തവ സഭാവി ഭാഗങ്ങളിലുള്ള ഒരുമയാണു വ്യക്തമാക്കുന്നത്. നിലനില്പിനായി ഭാവിയിലും കൂടുത ൽ യോജിച്ചുള്ള സഭാനേതൃത്വ കൂട്ടായ്മകൾ ക്രൈസ്തവ സഭകൾക്കുള്ളിൽ ശക്തി പ്പെടുത്തണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യർഥിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »