India - 2026
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം: കെസിബിസി
പ്രവാചകശബ്ദം 07-05-2023 - Sunday
കൊച്ചി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കെസിബിസി. കഴിഞ്ഞ കുറേ ദിവസങ്ങളായി മണിപ്പുരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപ നങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപല പനീയമാണ്. ഈ സംഘർഷത്തിലേക്കു നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാ ധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതി വരുത്താ ൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പുരിൽ സമാധാനം സംജാതമാക്കണമെ ന്നും വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകനാണെന്ന സത്യം തിരിച്ചറിഞ്ഞു സമാധാന സ്ഥാപനത്തിനായി രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാ ബാവ പറഞ്ഞു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















