India - 2025

കെ‌സി‌ബി‌സി സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ഇന്ന്‍ നടക്കും.

സ്വന്തം ലേഖകന്‍ 08-08-2016 - Monday

കൊച്ചി: കെ‌സി‌ബി‌സി സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. കേരള കത്തോലിക്കാ മെത്രാന്‍സമിതി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ 'സ്നേഹത്തിന്‍റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

റവ.ഡോ.ജോയി അറയ്ക്കല്‍, റവ.ഡോ.ഹോര്‍മിസ് മൈനാട്ടി, ഡോ. മേരി റെജീന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, സെക്രട്ടറി റവ.ഡോ.മത്തായി കടവില്‍ എന്നിവര്‍ പ്രസംഗിക്കും. നാളെമുതല്‍ 12 വരെ മെത്രാന്മാരുടെ വാര്‍ഷികധ്യാനം നടക്കും. ഫാ.ഏബ്രഹാം വെട്ടുവേലിലാണ് ധ്യാനം നയിക്കുന്നത്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക