India - 2026

കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണം

പ്രവാചകശബ്ദം 30-01-2024 - Tuesday

തളിപ്പറമ്പ് : കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും ദൈവദാസൻ ഫാ. സുക്കോൾ അനുസ്മരണവും സുക്കോളച്ചന്റ കബറിടം സ്ഥിതി ചെയ്യുന്ന മരിയപുരം നിത്യസഹായമാതാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. സുക്കോളച്ചന്റെ പത്താം ചരമവാർഷികാത്തോടനു ബന്ധിച്ചു നടത്തിയ യോഗത്തിൽ സിആർഐ കണ്ണൂർ യൂണിറ്റിന്റെ പ്രസിഡൻറ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ് അദ്ധ്യക്ഷനായിയിരിന്നു

മരിയപുരം നിത്യസഹായമാതാ ദേവാലയത്തിന്റെ വികാരി ഫാ. ഷാജു ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് എരിഞ്ഞേരി എസ്. ജെ. അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സി. ആർ. ഐ. കണ്ണൂർ യൂണിറ്റ് നൽകുന്ന സ്കോളർഷിപ്പ് 33 വിദ്യാർത്ഥികൾക്ക് കൈമാറി. വൈസ് പ്രസിഡന്റ് ഫാ. ടിബിൻ കോലഞ്ചേരി സി. എം, സെക്രട്ടറി സി. മെറിൻ എസ്. എ. ബി. എസ്, ട്രഷറർ സി. ജെസ്സി ഡി. എസ്.എസ് എന്നിവർ സംഗമത്തിൽ സംസാരിച്ചു. ദൈവദാസൻ സുക്കോളച്ചന്റെ കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 569