India - 2026

മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഇന്ന്

പ്രവാചകശബ്ദം 12-02-2024 - Monday

കോട്ടയം: വിജയപുരം രൂപതയുടെ പ്രഥമ സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം വിമലഗിരി കത്തീഡ്രലിൽ ശുശ്രൂഷകൾ ആരംഭിക്കും. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയും പ്രധാനസഹകാർമികരാകും. വിവിധ റീത്തുകളിലെ മെത്രാന്മാരും ഇരുനൂറിൽപ്പരം വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിക്കും.

കേരള ലത്തീൻ മെത്രാൻ സമിതി പ്രസിഡൻ്റും കോഴിക്കോട് ബിഷപുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. വിശുദ്ധ കുർബാനയ്ക്കുശേഷം മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും അനുഗ്രഹ പ്രഭാഷണം നടത്തും. മെത്രാഭിഷേക ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് വിശാലമായ പന്തലും ഇരിപ്പിടങ്ങളും കത്തീഡ്രൽ അങ്കണത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, അസോസിയേറ്റ് ക ൺവീനർ മോൺ. ജോസ് നവസ്, സാജു ജോസഫ്, കൺവീനർ ഫാ. സേവ്യർ മാമ്മൂട്ടിൽ, പിആർഒ ഹെൻറി ജോൺ എന്നിവർ അറിയിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »