News - 2025
കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 24-05-2025 - Saturday
നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കെനിയയിലെ പടിഞ്ഞാറൻ മേഖലയായ എൽഗെയോ മറാക്വെറ്റ്ം കൗണ്ടിയിലെ കെറിയോ താഴ്‌വരയിലെ ടോട്ട് പ്രദേശത്തുവെച്ചാണ് ഫാ. അലോയ്‌സ് ചെറൂയോട്ട് എന്ന വൈദികന്‍ ദാരുണമായി വെടിയേറ്റ് മരിച്ചത്. മെയ് 22നായിരിന്നു സംഭവം. വൈദികന്‍ പള്ളിയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് എൽഗെയോ മറാക്വെറ്റ് കൗണ്ടി പോലീസ് കമാൻഡർ പീറ്റർ മുലിംഗെ പറഞ്ഞു.
ഫാ. അലോയ്‌സിന്റെ കഴുത്തിലാണ് വെടിയേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി കെനിയൻ പോലീസ് പറഞ്ഞു. കവർച്ച ശ്രമമാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഫാ. ബെറ്റിന്റെ കൊലപാതകത്തിന് പ്രദേശത്തെ കന്നുകാലി മോഷണങ്ങളുമായോ മറ്റ് തരത്തിലുള്ള കൊള്ളയുമായോ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സുരക്ഷാ പ്രവർത്തനത്തിൽ പോലീസിന് വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയായി വൈദികനെ കൊലയാളികൾ തെറ്റിദ്ധരിച്ചിരിക്കാമെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ കെനിയയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ടോട്ട്. മെയ് 15 ന്, ഇഗ്വാമിറ്റിയിലെ സെന്റ് ലൂയിസ് ഇടവകയിലെ ഇടവക വികാരി ഫാ. ജോൺ എൻഡെഗ്വ മൈനയെ ഇടവകയിൽ നിന്ന് നിരവധി കിലോമീറ്റർ അകലെയുള്ള നകുരു-നെയ്റോബി ഹൈവേയുടെ വശത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരിന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
