India - 2025

പിഒസിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

പ്രവാചകശബ്ദം 06-06-2025 - Friday

കൊച്ചി: കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കെസിബിസി യുവജനകമ്മീഷൻ ചെയർമാനും തിരുവനന്തപുരം അതിരൂപത സഹായമെത്രാനുമായ ഡോ. ആർ. ക്രിസ്‌തുദാസ് പിഒസി കോമ്പൗണ്ടി ൽ മരതൈ നട്ടു. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ഫാ. ജേക്കബ് പ്രസാദ്, ഫാ. ടോണി കോഴിമണ്ണിൽ, ഫാ. മാർട്ടിൻ തട്ടിൽ, ഫാ. ഡിറ്റോ കൂളാ എന്നിവരും പിഒസി സ്റ്റാഫംഗങ്ങളും സന്നിഹിതരായിരുന്നു.


Related Articles »