India - 2025

കവയിത്രി സിസ്റ്റർ മേരി ബെനീഞ്ഞയുടെ 40-ാം ചരമ വാർഷികാചരണം പിഒസിയില്‍

പ്രവാചകശബ്ദം 13-07-2025 - Sunday

കൊച്ചി: രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡകാവ്യങ്ങളും 250ൽ അധികം ഭാവ ഗീതങ്ങളും മലയാളത്തിനു സംഭാവന ചെയ്ത കവയിത്രി സിസ്റ്റർ മേരി ബെനീഞ്ഞയുടെ (മേരി ജോൺ തോട്ടം) 40-ാം ചരമ വാർഷികം പിഒസിയിലെ വാങ്‌മയത്തിൽ ആചരിക്കും. ഇതിൻ്റെ ഭാഗമായി 'സിസ്റ്റർ മേരി ബനീഞ്ഞയുടെ കാവ്യലോകം' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള കൊളോക്കിയം സംഘടിപ്പിക്കും.

15ന് വൈകുന്നേരം അഞ്ചിന് എഴുത്തുകാരിയും നിരൂപകയുമായ ഡോ.രതി മേനോൻ കൊളോക്കിയം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യ ക്ഷത വഹിക്കും. ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി. തമ്പി, സിസ്റ്റർ ഡോ. നോയേൽ റോസ് എന്നിവർ സിസ്റ്റർ മേരി ബനീഞ്ഞയുടെ കാവ്യലോകത്തെ വിശകലനം ചെയ്‌തു പ്രസംഗിക്കും. കാല്പ‌നിക കാലഘട്ടത്തിൻ്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേർത്ത് മലയാള കാവ്യലോകത്തിനു നൽകിയ എഴുത്തുകാരിയാണ് സിസ്റ്റർ മേരി ബനീഞ്ഞ.

More Archives >>

Page 1 of 641