India - 2025

പതിനേഴാമത് ലോഗോസ് ബൈബിള്‍ ക്വിസ് നാളെ; 6 ലക്ഷത്തോളം പേര്‍ പങ്കെടുക്കും

സ്വന്തം ലേഖകന്‍ 24-09-2016 - Saturday

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് ലോഗോസ് ബൈബിള്‍ ക്വിസ് നാളെ (25.09.16) നടക്കും. ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ ക്വിസ് എന്നറിയപ്പെടുന്ന ലോഗോസ് ക്വിസില്‍ ഇക്കുറി വിവിധ രൂപതകളിലായി 6 ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ഉച്ചയ്ക്കു രണ്ടു മുതല്‍ 3.30 വരെ കേരളത്തിനകത്തും പുറത്തുമുള്ള രൂപതകളിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കൂടാതെ വിദേശത്തുള്ളവര്‍ക്കു ഓണ്‍ലൈനായി ലോഗോസ് ക്വിസില്‍ പങ്കെടുക്കുന്നതിനും സജജീകരണമൊരുക്കിയിട്ടുണ്ട്.

പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിനു വിദേശമലയാളികള്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത്. രൂപതകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്കായി നവംബര്‍ 20, 26, 27 തിയതികളില്‍ ഫൈനല്‍ മത്സരം നടക്കും. വിജയികളെ കാത്തിരിക്കുന്നതു വിശുദ്ധ നാട് സന്ദര്‍ശനം, സ്വര്‍ണ്ണ മെഡല്‍, ക്യാഷ് പ്രൈസ് തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങളാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക