India - 2025

പാലാ രൂപതയിൽ ആദ്യമായി വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് സ്‌ഥാപിച്ചു

സ്വന്തം ലേഖകന്‍ 26-09-2016 - Monday

പാലാ: പാലാ രൂപതയിൽ ആദ്യമായി വിശുദ്ധ മദർതെരേസയുടെ തിരുശേഷിപ്പ് കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ സ്‌ഥാപിച്ചു. മദർ തെരേസയുടെ അസ്‌ഥിയുടെ അംശമാണ് കയ്യൂർ പള്ളിയില്‍ പ്രതിഷ്ഠിച്ചത്. പാലാ ബിഷപ്ഹൗസിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച തിരുശേഷിപ്പ് പ്രയാണത്തില്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

ജോസ് കെ. മാണി എം.പി, പി.സി. ജോർജ് എംഎൽഎ, എൻഎസ്എസ്. ഡയറക്ടർ ബോർഡംഗം സി.പി. ചന്ദ്രൻ നായർ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡംഗം പി.എസ്.ശാരംഗധരൻ, മീനച്ചിൽ ഹിന്ദുസംഗമം ഉപാധ്യക്ഷൻ രവീന്ദ്രനാഥ് എന്നിവരും മരിയസദനം ഡയറക്ടർ സന്തോഷ്, മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി. ജെ. ജോസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം തുടങ്ങിയവരും തിരുശേഷിപ്പിനുമുമ്പിൽ പുഷ്പ്പം അര്‍പ്പിച്ചു.

തിരുശേഷിപ്പു പ്രയാണത്തിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തിരുശേഷിപ്പ് പ്രതിഷ്ഠിച്ച ഉടനെ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ചു. മോൺ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ. മൈക്കിൾ വട്ടപ്പലം, ഫാ. ഗർവാസീസ് ആനിത്തോട്ടം എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്കു ശേഷം മദർ തെരേസയോടുള്ള നൊവേന നടന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 20