India - 2025

സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ ദരിദ്രരിലേക്കും നിരാലംബരിലേക്കും ഇറങ്ങി ചൊല്ലുക: ബ്രദര്‍ മാവൂരൂസ്

Press Release 24-09-2016 - Saturday

കൊച്ചി: സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ ചേരികളിലേക്കും, ദരിദ്രരിലേക്കും നിരാലംബരായ രോഗികള്‍ക്കിടയിലേക്കും ഇറങ്ങിച്ചെല്ലണമെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ ബ്രദര്‍ മാവൂരൂസ് അഭിപ്രായപ്പെട്ടു.സന്യാസ അര്‍ഥിനികള്‍ക്കുവേണ്ടി പിഒസി ഒരുക്കിയ ത്രിദിന കാരുണ്യദര്‍ശന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള ലോകത്തെ കാരുണ്യപൂര്‍വം നോക്കിക്കാണണമെന്നും യേശുവിനുവേണ്ടി മരിക്കാനുള്ള ദാഹത്തോടെ സന്യാസം സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഷിബു സേവ്യര്‍, സിസ്റ്റര്‍ സൗമ്യത എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, റവ. ഡോ. ജോസഫ് ഒളിപ്പറമ്പില്‍, റവ. ഡോ. ഓസി കളത്തില്‍, ഫാ. പീറ്റര്‍ ടാജേഷ്, ഫാ. ജോളി വടക്കന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക