India - 2025

ബിഷപ്പ് മാര്‍ മാത്യു അറയ്‌ക്കലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു

സ്വന്തം ലേഖകന്‍ 22-09-2016 - Thursday

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ നാമഹേതുക തിരുനാള്‍ കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ ആഘോഷിച്ചു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി തികച്ചും ലളിതമായിരുന്നു ആഘോഷം. രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍, എം.പിമാരായ ആന്റോ ആന്റണി, ജോയ്‌സ്‌ ജോര്‍ജ്‌, ജോസ്‌ കെ. മാണി, എം.എല്‍.എമാരായ എം.എം. മണി, എന്‍. ജയരാജ്‌ എന്നിവര്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. തുടങ്ങിയവര്‍ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു.

മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, ഐ.എന്‍.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍, കോട്ടയം ഡി.സി.സി. പ്രസിഡന്റ്‌ ടോമി കല്ലാനി, ഐ.എന്‍.ടി.യു.സി. ഇടുക്കി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സജി ചാക്കോ, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഡിവൈന്‍ ടിവി എം.ഡി പീറ്റര്‍ കെ. ജോസഫ്‌, മുന്‍ സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ എം.എം. റഷീദ്‌, എസ്‌.പിമാരായ വി.യു. കുര്യാക്കോസ്‌, പി.കെ. മധു, പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. പത്മകുമാര്‍, ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ എം.എന്‍. ഗോപി, മൈക്കിള്‍ കള്ളിവയലില്‍ ഡിജോ കാപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തി.

അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍, ബാബു കരിപ്പാപറമ്പില്‍, ഫാ. ബിനോ പുതുപറമ്പില്‍, ഫാ. മാത്യു പുത്തന്‍പറമ്പില്‍, വികാരി ജനറാള്‍ റവ. ഡോ. കുര്യന്‍ താമരശേരി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക