India - 2025

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ ഏഴിന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 30-09-2016 - Friday

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ഒക്ടോബർ ഏഴിന് ആരംഭിക്കും. അന്നേ ദിവസം രാവിലെ ഒമ്പതിന് മോൺ. ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 12 നു വൈകുന്നേരം നാലിനു വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ തിരുനാളിനു കൊടിയേറ്റും.

ഏഴ്, എട്ട് തീയതികളിൽ രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാനയും ഇതേ തുടര്‍ന്നു ലദീഞ്ഞും നടക്കും. മാവേലിക്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസഫ് പുളിക്കൽ എന്നിവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.

കോയമ്പത്തൂർ രൂപത മെത്രാൻ റവ. ഡോ. തോമസ് അക്വിനാസ്, റവ. ഡോ. തോമസ് മേനാച്ചേരി, കല്യാൺ രൂപത ബിഷപ് മാർ തോമസ് ഇലവനാൽ, റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, റവ. ഡോ. ജോസഫ് തലോടിൽ, റവ. ഡോ. കുര്യൻ മാതോത്ത്, ഫാ. സഖറിയാസ് കളപ്പുരയ്ക്കൽ സിഎംഐ, ഫാ. ജോൺസൺ പുള്ളീറ്റ്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഫാ. ഏബ്രഹാം കുളമാക്കൽ, റവ. ഡോ. ടോം തറയിൽ, ഫാ. സെബാസ്റ്റ്യൻ കുഴുമ്പിൽ സിഎംഐ എന്നിവർ തിരുനാള്‍ ദിവസങ്ങളിലെ വിവിധ കുര്‍ബാനകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ 16 നു രാവിലെ 5.30 നും 6.30 നും എട്ടിനും വിശുദ്ധ കുർബാന. രാവിലെ പത്തിനു നടക്കുന്ന തിരുനാൾ റാസയില്‍ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കാര്‍മ്മികത്വം വഹിക്കും. ഉച്ചയ്ക്കു 12 നു പ്രദക്ഷിണം നടക്കും. ഉച്ച കഴിഞ്ഞു 2.30 നും 3.30 നും 4.30 നും നടക്കുന്ന വിശുദ്ധ കുർബാനയില്‍ ഫാ. മാത്യു തേവർകുന്നേൽ, ഫാ. ജോർജ് നെല്ലിക്കുന്ന ചെരുവുപുരയിടം, ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട് എന്നിവർ കാർമികത്വം വഹിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക