India
ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ ഗുവാഹത്തി അതിരൂപതയുടെ മെത്രാനായി നിയമിച്ച് പാപ്പ
പ്രവാചകശബ്ദം 17-07-2026 - Friday
റോം: ഗുവാഹത്തി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാപ്പോലീത്തയായി ആൽബർട്ട് ഹെംറോമിനെ നിയമിച്ച് ലെയോ പാപ്പ. 2018 ഡിസംബർ 2-ന് ദിബ്രുഗഢ് സഹായമെത്രാനായി നിയമിതനായ അദ്ദേഹം 2021 ഫെബ്രുവരി 15 മുതൽ രൂപതയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചുവരികെയാണ് പുതിയ ഈ നിയമനം. 13,961 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഗുവാഹത്തി അതിരൂപതയില്‍ 63,335 കത്തോലിക്ക വിശ്വാസികളാണുള്ളത്.
1969-ൽ ദിബ്രുഗാറിലെ കൊണപതാർ ഗ്രാമത്തിൽ ജനിച്ച ആൽബർട്ട് ഹെംറോ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രൂപത സെമിനാരിയിൽ ചേര്‍ന്നു. ഷില്ലോംഗിലെ ക്രൈസ്റ്റ് കോളേജിൽ തത്വശാസ്ത്രവും, ഓറിയൻസ് കോളേജിൽ ദൈവശാസ്ത്രവും പഠിച്ചു. 1999-ൽ പൗരോഹിത്യം സ്വീകരിച്ചു. 2001-മുതൽ രൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 2003-ൽ രൂപതയുടെ സെന്‍റ് ജോസഫ് മൈനർ സെമിനാരിയുടെ പ്രീഫെക്ടായി രണ്ടുവർഷക്കാലം സേവനംചെയ്തു.
1969 ഫെബ്രുവരി 27-ന് ആസാമിലെ കോനാപത്തറിൽ ജനിച്ച ഹെംറോം, സ്‌കൂൾ വിദ്യാഭ്യാസത്തിനും ഷില്ലോങ്ങിലെ ഓറിയൻസ് ദൈവശാസ്ത്ര കോളേജിൽനടത്തിയ ഫിലോസഫി, തിയോളജി പഠനങ്ങൾക്ക് ശേഷം, 1999 ഏപ്രിൽ 25-നായിരുന്നു വൈദികനായി അഭിഷിക്തനായി. ബംഗളുരുവിലുള്ള സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ കോളേജിൽ ഉപരിപഠനം നടത്തി 2003-ൽ കാനോനിക നിയമത്തിൽ ലൈസൻഷ്യേറ്റും, 2014-ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റും നേടിയിരുന്നു.
ഇതേവര്‍ഷം രൂപതയുടെ ജുഡീഷ്യൽ വികാരിയായി നിയമിതനായി. മൈനർ സെമിനാരി റെക്ടർ, ഓറിയെൻസ് ദൈവശാസ്ത്ര കോളേജിൽ അദ്ധ്യാപകൻ തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്ത ഇദ്ദേഹത്തെ 2018 ഡിസംബർ രണ്ടാം തീയതി ഫ്രാൻസിസ് പാപ്പ ദിബ്രുഗഢ് സഹായമെത്രാനായി നിയമിക്കുകയായിരുന്നു. 2019 ഫെബ്രുവരി 24-നാണ് മെത്രാഭിഷേകം നടന്നത്.


















