News - 2026

കുമ്പസാരം യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കും സ്വാതന്ത്ര്യത്തിനും വഴി ഒരുക്കുന്നു: യുവജനങ്ങളോട് ലെയോ പാപ്പ

പ്രവാചകശബ്ദം 22-11-2026 - Sunday

വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയുടെ ഫലങ്ങള്‍ സ്വന്തമാക്കാന്‍ യുവജനങ്ങളോട് ആഹ്വാനവുമായി ലെയോ പാപ്പ. അടുത്ത വര്‍ഷം കൊറിയയില്‍ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന് മുന്നോടിയായി ഇന്നലെ ശനിയാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വച്ച്, ലാസിയോ പ്രവിശ്യയിൽ നിന്നുള്ള ആറായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്ത പ്രാദേശിക യുവജന സംഗമത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ. യുവജനങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാപ്പ മറുപടികൾ നൽകി.

യേശുവുമായുള്ള ഒരു പ്രത്യേക കണ്ടുമുട്ടലിന്റെ ഇടമായ കുമ്പസാരത്തിന്റെ കൂദാശ ഇന്നത്തെ ചെറുപ്പക്കാർക്ക് എങ്ങനെ ജീവിക്കാം എന്നുള്ള ചോദ്യത്തിന് ക്രിസ്തു ലോകത്തെ കീഴടക്കിയ രീതിയുടെ പേരാണ് രക്ഷ എന്നതു പാപ്പ എടുത്തുപറഞ്ഞു. അധികാരത്തിന്റെയും വെല്ലുവിളിയുടെയും യുദ്ധത്തിന്റെയും സംസ്കാരം ഓരോ ഏറ്റുമുട്ടലിനെയും വിഷലിപ്തമാക്കുന്നുവെന്നും എന്നാൽ ഇതിനു ബദലായി, യേശു കുരിശിൽ മരണം വരിച്ചുകൊണ്ട് നമുക്ക് ജീവൻ നൽകുന്നുവെന്ന് പാപ്പ പറഞ്ഞു.

ഇപ്രകാരം, യേശു പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ മോചിപ്പിക്കുന്നു. അതിനാൽ വിശുദ്ധ കുമ്പസാരം, കർത്താവിനെ മുഖാമുഖം കാണുവാൻ സാധിക്കുന്ന ജീവന്റെ കൂദാശയാണ്. അത് നമ്മെ, യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ സ്വാതന്ത്ര്യം നൽകുന്നുവെന്നും പാപ്പ പറഞ്ഞു. വിശുദ്ധിക്കായുള്ള ആഗ്രഹം നമുക്ക് എങ്ങനെ യഥാർത്ഥത്തിൽ ജീവിക്കാൻ കഴിയും എന്നുള്ള ചോദ്യത്തിന് മറുപടിയായി, മറ്റുള്ളവരുമായി മത്സരിക്കാതെ, യേശുക്രിസ്തുവിനെ പിന്തുടരുന്ന നമ്മിൽ വിശുദ്ധി തഴച്ചുവളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നുവെന്നും അതിനാൽ വിശുദ്ധി എന്നത് സമ്മർദ്ദത്തിന് വഴങ്ങി നേടേണ്ട ഒന്നല്ലെന്നു പാപ്പ പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »