News

4 പതിറ്റാണ്ടിന് ശേഷം ‘അത്ഭുതങ്ങളുടെ കര്‍ത്താവ്’ പെറു പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍

പ്രവാചകശബ്ദം 22-10-2026 - Thursday

ലിമ: പെറുവിലെ പ്രസിദ്ധമായ ‘അത്ഭുതങ്ങളുടെ കര്‍ത്താവ്’ (Lord of the Miracles) തിരുസ്വരൂപത്തിന് പെറു പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഗവൺമെന്റ് പാലസിൽ പ്രൗഢഗംഭീരമായ സ്വീകരണം. 1651-ൽ ഒരു അടിമ മൺചുമരിൽ വരച്ചതാണ് ഈ ചിത്രം. 1655-ലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായെങ്കിലും ഈ ചുമർ തകരാതെ അവശേഷിച്ചത് ലോകത്തിന് മുന്നില്‍ അത്ഭുതമായിരിന്നു. ഇതാണ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്തിച്ചത്.

ഒക്ടോബർ 18 ഞായറാഴ്ച കൊട്ടാരത്തിലെ ‘കോർട്ട്‌യാർഡ് ഓഫ് ഓണറിലേക്ക്’ കൊണ്ടുവന്ന രൂപം പ്രസിഡന്റ് കെയ്‌ക്കോ ഫുജിമോറിയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. 1986-ൽ അന്നു പ്രസിഡന്റായിരിന്ന അലൻ ഗാർഷ്യയുടെ ഭരണകാലത്താണ് ഇതിനുമുമ്പ് ഈ തിരുസ്വരൂപം പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അവസാനമായി വരവേൽക്കപ്പെട്ടത്. 40 വർഷങ്ങൾക്ക് ശേഷം നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരിന്നു. പ്രസിഡൻഷ്യൽ ഗാർഡിന്റെ പ്രത്യേക ബഹുമതികളോടെയാണ് തിരുസ്വരൂപം കൊട്ടാരത്തിലേക്ക് എത്തിച്ചത്ത്.

പ്രസിഡന്റ് കെയ്‌ക്കോ ഫുജിമോറി യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നിൽ കുരിശുവരയ്ക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തു. മന്ത്രിമാരും ഇതേരീതിയിൽ ആദരവും ഭക്തിയും പ്രകടിപ്പിച്ചു. പെറുവിയൻ ദേശീയ പതാകയുടെ നിറങ്ങളിലുള്ള പുഷ്പചക്രങ്ങൾ തിരുസ്വരൂപത്തിന് മുന്നിൽ സമർപ്പിച്ചു. മെഴുകുതിരികളും ദേശീയ ചിഹ്നവും വെളുത്ത പൂക്കളും അർപ്പിച്ചാണ് പെറു ഭരണകൂടം ക്രൂശിത രൂപത്തിന് ആദരവ് നല്‍കിയത്. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ലിമയിലെ തെരുവുകളിലൂടെ നടന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »